Sunday, March 10, 2013

‘മടെ സ്നാന’ത്തിലെ എച്ചിലിലയും, ജാതീയതയുടെ ഉച്ചിഷ്ടങ്ങളും

‘മടെ സ്നാന’ത്തിലെ  എച്ചിലിലയും, ജാതീയതയുടെ ഉച്ചിഷ്ടങ്ങളും


    സുരേഷ് കോടൂര്‍ 


 സമൂഹ മദ്ധ്യത്തിൽ കാലാകാലങ്ങളായി നിലനിന്നു പോരുന്ന, പലപ്പോഴും അബദ്ധജഡിലവും, പ്രതിലോമകരവുമായ വിശ്വാസാചാരങ്ങളെ തുറന്നു കാണിക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹ്യ പുരോഗതിക്കും, പുനസംഘടനക്കും വേണ്ടിയുമുള്ള സമരത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. കാരണം, യാന്ത്രികമായ വിശ്വാസങ്ങളുടെ ആഴങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ജനത എല്ലാതരം അധികാര കേന്ദ്രങ്ങളുടെയും ആഞ്നാനുവർത്തികളായി മാത്രം സ്ഥിതിചെയ്യുകയും സാമൂഹ്യ മാറ്റങ്ങള്ക്കുവള്ള സമരങ്ങള്ക്ക്  അപ്രാപ്തരാവുകയും ചെയ്യുന്നു എന്നതുതന്നെ.

അടക്കിഭരിക്കപ്പെടാൻ വിധിക്കപ്പെട്ട അടിയാളരിൽ വിധേയത്തവും, മാനസിക അടിമത്തവും ഊട്ടി  ഉറപ്പിക്കുന്നതിനായി കാലകാലങ്ങളിൽ നിലനിന്നിരുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസങ്ങളും ഒക്കെ അധികാര കേന്ദ്രങ്ങളുടെ ആശീര്വാംദത്തോടെ തന്നെ സംഘടിതവും, ആസൂത്രിതവുമായ രീതിയില്‍ രാജ്യത്തെങ്ങും ഇപ്പോഴും ശക്തമായിത്തന്നെ പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് വര്ത്ത മാനകാല ഇന്ത്യൻ അവസ്ഥ. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ആധുനികതയിലേക്ക് നമ്മുടെ ജനതയെ നയിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ പലപ്പോഴും സമൂഹത്തെ ജാതി മത വിവേചനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിന്റൊ പഴമയില്ത്തടന്നെ ബന്ധിച്ചിടാൻ  കച്ചകെട്ടിയിറങ്ങിയിട്ടുള്ളവര്ക്ക്  ഒത്താശ ചെയ്യുന്ന കാഴ്ച ആശങ്കാജനകമാണ്. കര്ണാുടകത്തിലെ സുബ്രമണ്യ ക്ഷേത്രങ്ങളില്‍ ആചരിക്കപ്പെടുന്ന ‘മടെ സ്നാന’ പോലുള്ള  അനാചാരങ്ങള്ക്ക്  കര്ണാാടക സര്ക്കാ ർ നല്കുഒന്ന പിന്തുണ ഇതിന്റെ ഏറ്റവും പുതിയ സാക്ഷ്യ പത്രമാണ്‌.  

കര്ണാ്ടകത്തിലെ ക്ഷേത്രങ്ങളിൽ നടമാടുന്ന ‘മടെ സ്നാന’, ‘പംക്തി ഭേദ’ തുടങ്ങിയ  അനാചാരങ്ങൾ ജാതിയുടെ പേരില്‍ കാലങ്ങളായി നിലനിന്നിരുന്ന കൊടിയ വിവേചനത്തിന്റെ ഉച്ച്ചിഷ്ടങ്ങളാണ്.  ദക്ഷിണ കന്നഡ ജില്ലയിലെ കുക്കി സുബ്രമണ്യ ക്ഷേത്രത്തിലുൾപ്പെടെ കര്ണാ ടകയിലെ പല ക്ഷേത്രങ്ങളിലും  ‘മടെ സ്നാന’ എന്ന ജാതീയമായ ദുരാചാരം ഇന്നും നിലനില്ക്കുേന്നു. കഴിഞ്ഞ കുറച്ചു വര്ഷ്ങ്ങളായി പുരോഗമന പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്ടി്കളും ഇതിനെതിരെ ശബ്ദമുയർത്തുന്നുണ്ടെങ്കിലും ഈ വര്ഷപവും, വമ്പിച്ച പ്രതിഷേധങ്ങള്ക്കി ടയിലും,  ‘മടെ സ്നാന’ അരങ്ങേറുകയുണ്ടായി.   

ബ്രാഹ്മണര്‍ ഊണ് കഴിച്ച എച്ചിലിലകള്ക്ക്ു മുകളിൽ കൂടി താഴ്ന്ന ജാതിയിൽപ്പെട്ടവർ കിടന്നുരുളുന്ന വിചിത്രമായ ഒരു ആചാരമാണ് ‘മടെ സ്നാന’ എന്നറിയപ്പെടുന്നത്. പ്രധാനമായും ‘മലൈ കുടിയാ’ വിഭാഗത്തിൽ പെടുന്ന ദളിത്  വിഭാഗക്കാരാണ് ഈ ആചാരത്തിൽ പങ്കെടുക്കുന്നത്.  അടുത്ത കാലത്തായി എല്ലാ ജാതി വിഭാഗം ആളുകളും ഈ ആചാരത്തില്‍ ഭാഗഭാക്കാവാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ബ്രാഹ്മണരുടെ എച്ചിലിന് മുകളിൽ  ഉരുളുന്നത് ത്വക്  രോഗങ്ങൾ ശമിക്കുന്നതിനും മറ്റു രോഗങ്ങൾക്കും കഷ്ടപ്പാടുകൾക്കും നിവര്ത്തി  വരുന്നതിനും സഹായിക്കും എന്നാണ് ഭക്തർ വശ്വസിച്ചു പോരുന്നത്. ക്ഷേത്രത്തിലെ പൂജാരി വിഭാഗങ്ങളും, വര്ഗീടയ സംഘടനകളും മറ്റു പ്രതിലോമ ശക്തികളും ഒക്കെ  ഈ ആചാരത്തെ പ്രോൽഹിപ്പിക്കാൻ  മുന്‍ പന്തിയിൽ തന്നെ ഉണ്ട്.

കര്ണാകടക സി.പി.എം.ന്റെപ (കമ്മ്യൂണിസ്റ്റ്‌ പാര്ടിര ഓഫ് ഇന്ത്യ (മാര്ക്സി സ്റ്റ്‌)) നേതൃത്വത്തിൽ വൻതോതിലുള്ള പ്രതിഷേധങ്ങൾ ‘മടെ സ്നാന’ ത്തിനെതിരെ സംഘടിപ്പിക്കപെടുകയുണ്ടായി. ഇത്തരമൊരു റാലിയിൽ പങ്കെടുത്തതിന് ശ്രീ.എം.എ.ബേബിയുടെ പേരിൽ പോലീസ് കേസെടുക്കാന്‍ വരെ കര്ണാ്ടക സര്ക്കാ ർ ഔദ്ധത്യം കാണിക്കുകയുണ്ടായി. അതുപോലെത്തന്നെ  ശിവറാം ഗൌഡ എന്ന ദളിത്‌ നേതാവിന്റെ നേത്രുത്വത്തിലും കഴിഞ്ഞ രണ്ടു വര്ഷംമായി കുക്കി ക്ഷേത്രത്തിലെ ഈ ദുരാചാരങ്ങൾക്കെതിരെ പ്രതിഷേധ സമരം നടന്നു വരുന്നു. വര്ഷങത്തിലൊരിക്കൽ സംഘടിപ്പിക്കപ്പെടുന്ന ഈ ആചാരത്തിനെതിരെ ഇപ്രാവശ്യവും വമ്പിച്ച പ്രതിഷേധം അരങ്ങേറി.

പല കോണുകളില്‍ നിന്നും ഉയര്ന്നപ പ്രതിഷേധങ്ങളെതുടര്ന്ന്  കര്ണാണടക സര്ക്കാ്ർ ഇത്തവണ ഹൈക്കോടതിയെ സമീപിച്ചു. തുടര്ന്ന്  ആചാരത്തില്‍ ചെറിയ മാറ്റങ്ങൾ  വരുത്താൻ സര്ക്കാണർ സമ്മതിക്കുകയും കോടതി ഇത് അനുവദിക്കുകയും ഉണ്ടായി. ഇതനുസരിച്ച് ബ്രാഹ്മണര്‍ ഉണ്ട എച്ചിലിനു പകരം പ്രസാദം വിളമ്പിയ ഇലകള്ക്ക്  മുകളിൽ കൂടെ ഉരുളാം എന്ന് ഹൈകോടതി വിധിച്ചു. പിന്നീട് പക്ഷെ ഈ വിധി സുപ്രീ൦ കോടതി സ്റ്റേ ചെയ്യുകയും ഇതനുസരിച്ച് പഴയമട്ടില്‍ തന്നെ ഈ വര്ഷപവും ക്ഷേത്ര അധികാരികൾ ‘മടെ സ്നാന’ ആചരിക്കുകയും ചെയ്തു. ‘ആദിവാസി ബുടക്കട്ടു ഹിതരക്ഷണ വേദികെ’ എന്ന സംഘടനയാണ് സുപ്രീ൦ കോടതിയെ സമീപിച്ചത്. അങ്ങനെ കുക്കി സുബ്രമണ്യ ക്ഷേത്രത്തില്‍ ഈ ആചാരം പഴയ മട്ടിൽ തന്നെ തുടരുന്നതിൽ പ്രതിലോമ ശക്തികൾ വിജയിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ്  കുക്കി സുബ്രമണ്യ ക്ഷേത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി ‘മടെ സ്നാന’ ഇപ്പ്രാവശ്യ൦ അരങ്ങേറിയത്. ബ്രാഹ്മണര്‍ അവരുടെ ഊണ് കഴിഞ്ഞെഴുന്നേറ്റ ശേഷം ഉച്ചക്ക് രണ്ട് അമ്പതിനാണ് (2.50pm)  ക്ഷേത്ര വാതിൽ തുറന്നത്. പിനീട് ഏതാണ്ട് നൂറ്റി അമ്പതോളം വരുന്ന വിവിധ ജാതിയിൽ പെട്ടവർ അമ്പലത്തിലുള്ളിൽ പ്രവേശിക്കുകയും ആചാരപ്രകാരം എച്ചിലിലകള്ക്ക്ട  മുകളിലൂടെ ഉരുളുകയും ചെയ്തു. പ്രതിഷേധ സമരങ്ങളെ തുടര്ന്ന്ച ഇപ്രാവശ്യം വന്തോയതിൽ പോലീസ്  സേനയെയും ക്ഷേത്ര പരസരത്ത് വിന്യസിച്ചിരുന്നു.

സ്കന്ദന്‍ എന്ന രൂപത്തില്‍ ആരാധിക്കപ്പെട്ടിരുന്ന സുബ്രമണ്യൻ പണ്ട് ദളിതരുടെ ദേവതയായിരുന്നു. ബ്രാഹ്മണ മതത്തിന്റെ മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുന്ന ആശ്വമേഥത്തിനിടയിൽ  ഗോത്രങ്ങളെ ന്നപോലെ തന്നെ പല അടിയാള ദേവതകളു൦ മൂർത്തികളും ഒക്കെ  അടിമപ്പെടുകയും രൂപാന്തരം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ തോൽപ്പിക്കപ്പെട്ടവരെയും ഇല്ലാതാക്കിയവരേയുമൊക്കെ  പല തരത്തിൽ അപമാനിക്കുകയും അടിമകളാക്കുകയും ചെയ്ത ആചാരങ്ങളും വിശ്വാസങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. മടെ സ്നാനവും അത്തരത്തില്‍ അടിയാളരെ അപമാനിക്കാനും ബ്രാഹ്മണരുടെ അപ്രമാദിത്യം ഉറപ്പിച്ചെടുക്കുവാനും ഉണ്ടാക്കിയ  ആചാരങ്ങളിലൊന്നാണ്.

സ്കന്ദന്‍ അഥവാ സുബ്രമണ്യന്‍ വളരെ പ്രാചീനകാലം മുതൽ നിലനിന്നിരുന്ന ദൈവ സങ്കല്പ്പ മാണ്. ശൈവ മതവിശ്വാസ ആരാധന സമ്പ്രദായത്തിലെ ഒരു ആരാധനാമൂര്ത്തിപയാണ് സ്കന്ദൻ, മുരുഗന്‍, സുബ്രമണ്യന്‍, കാര്ത്തി കേയൻ എന്നൊക്കെയുള്ള പേരുകളിൽ ആരാധിക്കപ്പെടുന്ന ദേവതാരൂപം. മുരുഗനെന്ന ദ്രാവിഡ ദൈവം ബ്രാഹ്മണവൽരിക്കപ്പെട്ടതാണ് സുബ്രമണ്യൻ എന്ന നിഗമനത്തിന് സാധുതയുണ്ട്.  മുരുഗന്‍ അഥവാ സുബ്രമണ്യന് രണ്ടു ഭാര്യമാരുണ്ട്. പ്രാചീന ഗോത്രത്തിലെ അഥവാ ആദിവാസി വിഭാഗത്തിലെ വള്ളിയാണ് സുബ്രമണ്യന്റെത ഒരു ഭാര്യ. പിന്നീട് ദേവന്മാരുടെ ഗണത്തിലെ ദേവസേ നയും സുബ്രമണ്യന്റെെ ഭാര്യയായി. സുബ്രമണ്യൻ എന്ന പേരിന്റെ തന്നെ അര്ഥംസ ബ്രാഹ്മണ്യം സിദ്ധിച്ചവൻ എന്നാണ്. ഗോത്ര വിഭാഗങ്ങളെ കീഴടക്കി ദൈവത്തെ സ്വകുലത്തിലേക്ക് ഉയര്ത്തുലകയും അതേ ദേവ സങ്കല്പ്പദത്തെ ഉപയോഗിച്ച് കീഴടക്കിയവരെ അടിമകളാക്കുകയും ചെയ്യുന്ന രീതി ഇവിടെയും ദര്ശിിക്കാനാകും. മുരുഗനും സുബ്രമണ്യനും ഒരേ ദൈവമായിരിക്കെ തന്നെ സുബ്രമണ്യൻ എന്ന പേര് ബ്രാഹ്മണരും മുരുഗന്‍ എന്ന പേര് അബ്രാഹ്മണരും ഉപയോഗിച്ചു വരുന്നത് യാദ്രൄച്ചി  കമാവാൻ വഴിയില്ല. മുരുഗന്‍ എന്നാ പേരാകട്ടെ തമിഴ് സാഹിത്യത്തിൽ പ്രാചീനമായി സംഘകാലത്തുതന്നെ ഉപയോഗത്തിലിരുന്നിരുന്നു. മുരുഗന്‍ ഒരു സൂരപദ്മൻ എന്ന അസുരനുമായി യുദ്ധം ചെയ്ത കഥയുണ്ട്. മുരുഗന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഒരു മരത്തിന്റെ രൂപം പൂണ്ട സൂരപദ്മനെ വധിക്കാൻ മരം രണ്ടായി നെടുകെ പിളര്ന്ന പ്പോൾ ഒരു ഭാഗം മയിൽ ആയെന്നും ഒരു ഭാഗം പൂവന്‍ കോഴി ആയെന്നും ആണ് ഐതിഹ്യം. ഇതില്‍ മയിലിനെ മുരുഗൻ തന്റെ വാഹനം ആക്കി എന്നും, കോഴിയെ തന്റെ കൊടി അടയാളം ആക്കി എന്നുമാണ് കഥ. വിവിധ ഗോത്രങ്ങളെ തങ്ങളിലേക്ക് ചേര്ക്കു മ്പോൾ വിജയിച്ച ഗോത്രങ്ങൾ ഇങ്ങനെ മറ്റേ ഗോത്രത്തിന്റെ ചിഹ്നങ്ങള്‍ തങ്ങളുടെതുമായി യോജിപ്പിച്ചിരുന്നത്രേ. മുരുഗൻ ആറ് സൈനിക താവളങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് ചരിത്ര കൃതികളിൽ കാണാം. ഈ ആറ് സ്ഥലങ്ങളിലു൦ പിനീട് മുരുഗന്റെ അമ്പലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾ ‘ആറ്  പടൈയ്‌ വീട് ക്ഷേത്രങ്ങൾ’ (പടൈയ്‌ - സൈന്യം) എന്നാണ് അറിയപ്പെടുന്നത്. ഇതുപോലെ സുബ്രമണ്യനും ആറ് തലയുണ്ടെന്നാണ് സങ്കല്പംഗ (അതുകൊണ്ട് ഷണ്മുഖൻ എന്ന പേര്). ആറ്  കൃതികകള്ക്ക്  ഉണ്ടായ പുത്രനാണ് സുബ്രമണ്യൻ അഥവാ കാര്ത്തി കേയന്‍. ചാന്ദ്ര മാസത്തിലെ ആറാം ദിവസം (ഷഷ്ടി) സർപാരാധനയിലും  വിശേഷപ്പെട്ട ഒരു സംഖ്യയാണ്. ആറിന് പ്രാചീന ആരാധനാ സമ്പ്രദായത്തിൽ ഒരു വിശേഷ സ്ഥാന൦ ഉണ്ട്. കുക്കി സുബ്രമണ്യ ക്ഷേത്രത്തിലെ പ്രധാന ആരാധന സര്പാരാധനയാണ്. കുക്കി സുബ്രമണ്യ ക്ഷേത്രം സര്പ്പആരാധനക്ക് പേര് കേട്ട ഒരു ആരാധനാലയവുമാണ്. ത്വക് രോഗങ്ങൾ പരമ്പരാഗതമായി സര്പ്പഒവുമായി ബന്ധപ്പെടുത്തിയാണല്ലോ പ്രതിപാദിക്കപ്പെടാറുള്ളത്. ഇങ്ങനെ അടിയാള ദൈവത്തെ ബ്രഹ്മണവല്കിരിച്ചുകൊണ്ട്‌ അതേ ദൈവത്തിന്റെ സാക്ഷ്യത്തിൽ അടിയാളരുടെ അടിമത്തം ഉറപ്പാക്കാനുള്ള ആചാരമായിരുന്നു ‘മടെ സ്നാന’ പോലുള്ളവ എന്ന് കാണാം.  

ഗോത്രങ്ങളായി ജീവിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ദ്രനും വരുണനും മഴയും മലയും ഒക്കെ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്ന ഒരു കാലം. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ  അറിവുകൾ വളരെ പരിമിതമായിരുന്ന ഒരു കാലം. ഗോത്രങ്ങൾക്കും ഗ്രാമങ്ങൾക്കുമൊക്കെ അവസാനവാക്കായി മൂപ്പന്മാങരും, ‘ഗണപതി’ കളുമൊക്കെ ഉണ്ടായിരുന്ന ഒരു ഭൂതകാലം. ഗോത്രങ്ങള്ക്കും  കൂട്ടങ്ങള്ക്കു മൊക്കെ ചിഹ്നങ്ങളും കൊടി അടയാളങ്ങളുമായി സര്പ്പ്വും, പക്ഷിയും, മയിലും, മാനും, പുലിയും, എലിയും, ഗരുഡനും ഒക്കെ സാധാരണമായിരുന്നു. ഗോത്രങ്ങളും വർഗങ്ങളും തമ്മിലിടയിലുള്ള അതിക്രമങ്ങളും, വൈഷ്ണവ ശൈവ സംഘട്ടനങ്ങളും ഒക്കെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇങ്ങനെ അക്രമിക്കപെട്ടു തോല്പ്പിക്കപെടുന്ന  ഗോത്രങ്ങള്‍ ഒന്നുകിൽ മൂടോടെ നശിപ്പിക്കപെടുകയോ അല്ലെങ്കിൽ ജയിച്ച ഗോത്രത്തിലേക്ക് ആഗീരണം ചെയ്യപ്പെട്ട് അവരുടെ മേല്കോുയ്മ അംഗീകരിക്കാൻ നിര്ബപന്ധിക്കപ്പെടുകയോ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇത്തരം വിജയങ്ങളുടെയും കൂടിചേരലുകളുടേയുമൊക്കെ അടയാളങ്ങളായി പലപ്പോഴു൦ ഗോത്ര ചിഹ്നങ്ങൾ വിജയിച്ചവരുടെ ചിഹ്നങ്ങളിലേക്ക് ചേര്ക്കുപ്പെട്ടിട്ടുണ്ട്. അങ്ങനെ ശിവന്റെ കഴുത്തിലെ പാമ്പായും, വിഷ്ണുവിന്റെ വാഹനമായും, ദൈവങ്ങളുടെ ഭാര്യമാരായും ഒക്കെ ഗോത്ര ചിഹ്നങ്ങളും ദൈവങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.  ആയുധശക്തികൊണ്ടെന്നതിനേക്കാളേറെ മാനസിക അടിമത്തവും വിധേയത്തവും ഉറപ്പുവരുത്തുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഊട്ടിയുറപ്പിച്ച് അടിയാള ഗോത്രങ്ങളെ വരുതിക്ക് നിര്ത്തി യ കഥകളും നമ്മുടെ പ്രാചീന ചരിത്രത്തിൽ ഏറെ ഉണ്ട്. സ്വത്ത് കൈവശമുള്ള  വര്ഗംട അതിന്റെ ഉടമസ്ഥാവകാശം എന്നും നിലനിര്ത്താധനായി തങ്ങളുടെ സ്വത്വത്തിനും ജാതിക്കുമൊക്കെ ദൈവിക പരിവേഷവും  മേല്കോടയ്മയും നല്കുിന്ന കഥകൾ മിനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇത്തരം ആചാരങ്ങളിലൂടെയാണ് നൂറ്റാണ്ടുകളായി ഒരു വലിയ വിഭാഗം ജനതയെ അടിമകളാക്കി ഭരിക്കാൻ ഒരു നുനപക്ഷ ബ്രാഹ്മണ വരേണൄര്ക്കുക കഴിഞ്ഞത്. .ഇത്തരം ജാതീയമായ വിവേചനങ്ങള്ക്ക്് ആധുനിക സമൂഹത്തില്‍ പക്ഷെ തെല്ലും സ്ഥാനമില്ല. ഈ ദുരാചാരങ്ങൾ സംരക്ഷിച്ചുനിർത്താൻ നടക്കുന്നവര്‍ മുന്പ്് നടമാടിയിരുന്ന  ജാതീയ വിവേചനത്തെ പൂര്വാതധികം ശക്തിയോടെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ്. തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ തന്നെയാണല്ലോ വലിയൊരു വിഭാഗം അടിയാള ജനതയെ ക്ഷേത്ര പരിസരത്തിന് ഏഴയലത്ത് പോലും അടുപ്പിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചത്. അടിയാളര്ക്ക്് തങ്ങളുടെ സ്വന്തം ദൈവത്തെ തൊഴുകാനുള്ള അവകാശത്തിനു വേണ്ടി പുരോഗമാനേക്ഷുക്കൾ നടത്തിയ സമരങ്ങളും,    സഹിക്കേണ്ടിവന്നിട്ടുളള  ക്രൂരമായ മര്ദ്ധ നങ്ങളു൦ ഒക്കെ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത പാഠങ്ങളാണ്.

തങ്ങളുടെ ചുറ്റുമുള്ള പ്രതിഭാസങ്ങളെ യുക്തിയോടെയും, സമചിത്തതയോടെയും, അന്വേഷണ ബുദ്ധിയോടെയും വിശകലനം ചെയ്യാന്‍ പ്രാപ്തരാകുന്നതിലൂടെ മാത്രമേ പരമ്പരാഗതമായി തങ്ങളിൽ അടിച്ചേല്പ്പിരക്കപ്പെട്ടിട്ടുള്ള അടിമത്തത്തിന്റെ കുരുക്കിൽ നിന്ന് കുതറിമാറാൻ ഇന്ത്യൻ മനസ്സുകള്ക്ക്  കഴിയൂ. ഇന്ത്യന്‍ ജനതയെ ഇത്തരമൊരു സമരത്തിനു പ്രാപ്തരാക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്തം പുരോഗമന പ്രസ്ഥാനങ്ങള്ക്ക് ‌ മുന്പിമലുണ്ട്. ‘മടെ സ്നാന’ പോലുള്ള അനാചാരങ്ങൾക്കും, ജാതീയമായ വിവചനങ്ങള്ക്കുംര എതിരെയുള്ള സമരങ്ങള്‍ പ്രധാനമാകുന്നത് അതുകൊണ്ടാണ്.

Published in Yuktirekha  (Kerala Yukthivadi journal)  - March 2013