Saturday, November 2, 2013

വര്ഗീരയത ഒരു രാഷ്ട്രീയ അജണ്ട


                                     വര്‍ഗീയത ഒരു രാഷ്ട്രീയ അജണ്ട



സുരേഷ് കോടൂര്‍



മനുഷ്യന്‍ ഒരു സമൂഹമെന്ന നിലയി ഇതപര്യന്തം വളര്ത്തിയെടുത്ത നാഗരികതയ്ക്ക്‌നേരെത്തന്നെയുള്ള ശക്തമായ വെല്ലുവിളിയായി വളര്‍ന്നിരിക്കുകയാണ് ഇന്ന് വര്‍ഗീയ ഫാസിസത്തിന്റെ ആസുരഭാവങ്ങള്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാനവികതയുടെ മൂല്യങ്ങളെക്കാ  തങ്ങള്‍ക്ക് കൂടുത അടുപ്പം ചരിത്രാതീതകാലത്തെ കിരാതന്മാരുമായാെണന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്ന ഈ ദുഷ്ടശക്തിക ഒരു സ്വതന്ത്ര മതേതര രാഷ്ട്രമെന്ന നിലക്കുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുംവിധം ഭീഷണമായി  വളര്‍ന്നിരിക്കുന്നു. ചരിത്രപരമായ കാരണങ്ങളാ ഇന്നും നിലനില്‍ക്കുന്ന ജാതിയുടെയും മതത്തിന്റെയും പേരി പക്ഷെ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടുകൂട. 

ആധുനിക സമൂഹങ്ങളുടെ അടിസ്ഥാന ശിലയായിരിക്കേണ്ട മതനിരപേക്ഷത എന്നാ എല്ലാ മതങ്ങളെയും ഒരു പോലെ പ്രോല്സാഹിപ്പിക്കലല്ല, മറിച്ച്, ഭൌതിക ജീവിത സാഹചര്യങ്ങളെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ മണ്ഡലങ്ങളെ മതമുക്തമാക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.  രാഷ്ട്രീയ സാമ്പത്തിക മേഖലകളി  വ്യക്തമായ അധികാര മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനുവേണ്ടി മതവികാരങ്ങളെ ദുരൂപയോഗം ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ വ്യക്തമായ വര്‍ഗതാല്പര്യങ്ങ തുറന്നു കാട്ടപ്പെടെണ്ടതുണ്ട്. പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിക്കാനുള്ള ത്വരയല്ല, മറിച്ച്, രാഷ്ട്രീയ സാമ്പത്തിക അധികാരത്തിനുള്ള ആസക്തി തന്നെയാണ് വര്‍ഗീയ ശക്തികളെ നയിക്കുന്നത്. കഷ്ടപ്പെടുന്നവന്റെ ആത്മീയ ആശ്വാസമായ മതത്തെ അവന്റെ തന്നെ കുനിഞ്ഞ മുതുകില്‍ കല്ല്‌ കയറ്റിവെക്കാനുള്ള ചൂഷണ ആയുധമാക്കുന്ന ദുഷ്ടലാക്കിനെ സ്വൈരവിഹാരം നടത്താ അനുവദിച്ചുകൂടാ. അതുകൊണ്ടാണ് മതത്തെ ചൂഷണം ചെയ്ത് അധികാരത്തിന്റെ അവകാശത്തെ കുത്തകയാക്കാ മത്സരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ അജണ്ട തുറന്നു കാണിക്കുന്നതിനുള്ള അശ്രാന്തമായ പരിശ്രമങ്ങ, മതമെന്ന മിഥ്യയായൊരു അത്താണിയുടെ ആവശ്യംതന്നെ  അപ്രസക്തമാക്കാനുള്ള, സ്വാതന്ത്ര്യം അതിന്റെ സമഗ്രതയില്‍ മനുഷ്യന് സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ അഭേദ്യ ഭാഗവും അടിയന്തിര അജണ്ടയുമായി  പുരോഗമന ശക്തിക ഏറ്റെടുക്കുന്നത്.   

(Published in 'Samakalikam Weekly')