Friday, May 15, 2015

കാട്ടാളവേഷങ്ങള്‍



കാട്ടാളവേഷങ്ങള്‍

- സുരേഷ് കോടൂര്‍

കുട്ടനെന്തിനിതു കരയുന്നതിപ്പോ
ചാരത്തിതമ്മയിവിടെ കിടപ്പതില്ലേ
പൂട്ടിയുങ്ങുകെ കണ്ണനിപ്പോ
അച്ഛനിങ്ങെത്തുമതിപ്പൊഴൊരു കളിയുമായി
ഉറങ്ങാത്തകുട്ടനെ കട്ടോണ്ടുപോകുമൊരു
കാട്ടാനിങ്ങെത്തുമതിന്നുമുമ്പേ
മിഴികടക്കുകിവിടരികെക്കിടക്കുകെ-
ന്നുള്ളിലെ കണ്മണിക്കുമ്മ നല്‍കി
കെട്ടിപ്പുര്‍ന്നിതവനമ്മയെ കാതോര-
മാക്കിയാ വയറി മൃദുലത്തുടിപ്പുക
വാത്സല്യക്കണ്ണനെ വാരിപ്പുണർന്നവ-
തിത്തിരിനേരത്തിതേതോ കിനാവിന്‍റെ
തീരത്തുങ്ങുന്നൊരമ്മയാലോലമായ്

പിന്നെയിരുട്ടിന്‍റെ അന്ത്യയാമത്തിലായേതോ
കരാമിരമ്പത്തിലുരവേ
കുഞ്ഞിന്‍റെയച്ഛനിങ്ങെത്തീലറിഞ്ഞതും
ഇരുളിന്‍റെ വെളിയില്‍നിന്നപശബ്ദമായതും
ചിത്രവാതില്‍പ്പുത്തെവിടെയോനിന്നുമൊരു
ചിത്രവധത്തിന്‍റെ രോദനം കേട്ടതും
കാര്‍മേഘമന്തിക്ക് കൂടുകൂട്ടുംപോലെ
കണ്ണിമക്കുള്ളിലൊരു കാളിമപടര്‍ന്നതും
വീണ്ടുമക്കൊല്ല്തുടങ്ങിയെന്നറിവിന്‍റെ
കിടിലത്തര്‍ച്ചയിലവളിടറിത്തെറിക്കവേ
വാതിലിന്നപ്പുത്താപാതയോരത്തൊരാ-
കാശമുയരത്തി ചുടുചോര ചീറ്റവേ
കാണിയുടെ കണ്ഠത്തിലൊരുകത്തി കയറവെ
പന്തങ്ങളൊക്കെയാ കുടിലുകളെരിക്കവേ
ആരോടുമൊന്നിനുമൊരുത്തരം വേണ്ടാത്ത
രാക്ഷസക്കൂട്ടങ്ങളലറിത്തെറിച്ചതും
ദൈന്യത്തിനോങ്കാര വിലാപശബ്ദങ്ങളി-
രുട്ടിന്‍റെമൌനത്തിലാഞ്ഞു തറച്ചതും
ഒന്നുമറിഞ്ഞീലവ തന്‍റെകുട്ടനെ
മാറോടക്കിയങ്ങാഞ്ഞു കിതച്ചുപോയ്

എന്നമ്മയെന്തിനിതു കരയുന്നതിപ്പനി
കുട്ടനിവിടരികത്തിരിപ്പതില്ലെന്നവന്‍
കണ്ണനതുകൊഞ്ചിയക്കവിത്തുരുമ്മവെ
പുറംവരിവാതിലി സാക്ഷ നിരങ്ങുന്ന-
രട്ടഹാസംകേട്ടു ഞെട്ടിവിച്ചവ.
ദംഷ്ട്രകളതൊന്നാകെ ഇന്നിവിടെയിരതേടു-
മുള്ളിടംപിരുന്ന സത്യമവളറിയവേ
കട്ടിലിന്നേതോ കവാടത്തിനുള്ളിലായ്
കുട്ടനെയളിപ്പിച്ചു വിശ്വാസമാകവെ  
ആര്‍ത്തനാദത്തോടെയാ കതകുവീതും
പിന്നിലാരമ്മയെ കുത്തിപ്പിടിച്ചതും
നരകത്തിലെരിയുന്ന കണ്ണിലൂടാക്കണ്ണന-
മ്മയുടെ മാറിടം പിളരുന്നതറിയവെ
അവളെക്കശക്കിയക്കാപലികങ്ങ
രുധിരക്കൊഴുപ്പിന്നു ശമനം വരുത്തവെ
നഗ്നമാമമ്മയുടെ ഉദരക്കൊഴുപ്പിലതി-
ലലറിക്കരഞ്ഞവളെ  വിലങ്ങനെമുറിക്കവെ
ചീറുംചുവപ്പിന്‍റെയുത്തുടുപ്പില്‍നിന്നു-
മോമനസ്വപ്നമവരമ്മാനമാടവേ
അവിടുത്തെ ജയപാടി കാട്ടാളവേഷങ്ങളോ-
മനക്കാല്‍കളി കംസകളിക്കവെ  
വിയാര്‍ന്നരഗ്നിത നാവിതുടുപ്പിനായ്
ഓമല്‍ത്തുടുപ്പിനെ വീശിച്ചുഴറ്റവെ
ആരോതിരിച്ചിട്ട ചോദ്യചിഹ്നം പോലെ
വിളറിക്കിടന്ന നഗ്നത്തി നാഭിയി
ആഞ്ഞു ചവിട്ടിയവരിരുട്ടായി മറയവെ
ആരാതുത്തരം പറയേണ്ടതെരിതീയി
ആരാണുപകരേണ്ടതിവിടെയിനി ദാഹനീ
തീത്ഥവെള്ളത്തിൻ തണുപ്പുമായെത്തുമോ
തീത്ഥാടകർ ഈ മനുഷ്യന്‍റെ കോവിലിൽ
-------------------------------------------------------------------

Friday, May 1, 2015

തുരുമ്പിക്കുന്ന സമരായുധങ്ങള്‍


തുരുമ്പിക്കുന്ന സമരായുധങ്ങള്‍

സുരേഷ് കോടൂര്‍ 
 
 ഹര്‍ത്താലിനെപ്പോലെത്തന്നെ ക്ലീഷേ ആയിരിക്കുന്നു ഇപ്പോൾ ഹര്‍ത്താലിനെപ്പറ്റിയുള്ള പഴിപറച്ചിലുകളും. ഹര്‍ത്താൽ ദിനത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും, ഉത്പാദനമേഖലയിൽ വരുന്ന നഷ്ടങ്ങളെക്കുറിച്ചും, പൊതുമുതൽ നശിപ്പിക്കുന്നതിനെക്കുറിച്ചും, സര്‍ക്കാർ ഖജനാവിനു സംഭവിക്കുന്ന ചോർച്ചയെക്കുറിച്ചും, വന്നുവന്നിപ്പോള്‍ ഹര്‍ത്താലിനെ അങ്ങ് ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്ന ഒരു കേരള സമൂഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞുപറഞ്ഞ് പുതുമ നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയായിട്ടുണ്ട് ഇന്ന്. ഹര്‍ത്താൽദിന പ്രത്യേക പരിപാടികളുമായി ചാനലുകൾ വീണുകിട്ടിയ വിശേഷദിനത്തെ വര്‍ണാഭമാക്കുന്ന അസംബന്ധങ്ങൾ പോലും ഏറെ വിദൂരത്തല്ല. അതുകൊണ്ട്, ഈ കുറിപ്പിലെ ആലോചന ഹര്‍ത്താലുണ്ടാക്കുന്ന വിഷമങ്ങളെക്കുറിച്ചല്ല മറിച്ച് ഹര്‍ത്താൽ ഉള്‍പ്പെടെയുള്ള നമ്മുടെ പരമ്പരാഗതമായ സമരരൂപങ്ങളുടെ മൂര്‍ച്ച കുറയുന്നതിനെക്കുറിച്ചാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള മൂർച്ചയല്ല, മറിച്ച് ജനങ്ങളെ ഒന്നടങ്കം കൂടെ നിര്‍ത്തി മൂർച്ചയേറിയൊരു ആയുധമെന്ന നിലക്ക് ലക്‌ഷ്യം നേടാനുള്ള ഇവയുടെ ശേഷി ശോഷിക്കുന്നതിനെക്കുറിച്ചാണ് നമുക്ക് ആധിയാവാനുള്ളത്. കയ്യിലുള്ള ആയുധങ്ങളുടെ മൂര്‍ച്ച ഒട്ടും കുറയാതെ നിലനിർത്തേണ്ടതിനെക്കുറിച്ചും, കൂടുതൽ മൂര്‍ച്ചയുള്ള, കാലഘട്ടത്തിനിണങ്ങുന്ന പുത്തൻ ആയുധങ്ങൾ കണ്ടെത്തേണ്ടതിനെക്കുറിച്ചും കൂടിയാണ് നമുക്ക് ആലോചിക്കേണ്ടതായിട്ടുള്ളത്.
സമരം ആഘോഷമല്ല. അത് അവഗണിക്കപ്പെട്ടണ്ടവന്‍റെ അവസാനത്തെ പ്രതിഷേധമാണ്. അവകാശപ്പെട്ടത് നിഷേധിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ്. തങ്ങള്‍ക്കുനെരെയുള്ള അനീതികള്‍ക്കെതിരെ വിരൽചൂണ്ടാതെ, വലിച്ചെറിഞ്ഞുകിട്ടിയത് വിഴുങ്ങി ശബ്ദമുണ്ടാക്കാതെ മരിച്ചുവീഴാൻ തയാറല്ലെന്നുള്ള അവകാശപ്രഖ്യാപനവുമാണ് സമരങ്ങള്‍. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുക എന്നതിനര്‍ത്ഥം നമുക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ അടിയറവുവെക്കുക എന്നതാണ്. അത് പുരോഗമനാത്മകമായ ഒരു സമൂഹം ഉയർന്നുവരാനുള്ള സാദ്ധ്യതകളുടെതന്നെ കടക്കൽ കത്തിവെക്കലാണ്. അതുകൊണ്ട് ഹര്‍ത്താൽ അടക്കമുള്ള സമരരൂപങ്ങളെ നിയമങ്ങളിലൂടെയും, വിധിപ്രസ്താവങ്ങളിലൂടെയും ഒക്കെ നിരോധിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവുമാണ്. ഹര്‍ത്താൽ നിരോധിക്കേണ്ടതിനെക്കുറിച്ചല്ല, മറിച്ച് അത് ജനവിരുദ്ധമാവുന്നതിനെക്കുറിച്ചും, നമ്മുടെ ആവനാഴിയിലെ ഒരു പ്രധാന ആയുധത്തിന്‍റെ മൂര്‍ച്ച കുറയുന്നതിനെക്കുറിച്ചും, ആയുധപ്പുരയിൽ പുത്തൻ സമരായുധങ്ങൾ വന്നുചേരാത്തതിനെക്കുറിച്ചും ഒക്കെയാണ് ഒരു ജനാധിപത്യ വിശ്വാസി ആശങ്കപ്പെടെണ്ടതായിട്ടുള്ളത്.
ഒരു ഹര്‍ത്താല്‍കൂടി വന്നുപോയി. പത്രങ്ങളുടെ ഭാഷയില്‍, കേരളം ആഹ്ലാദപൂര്‍വം ഹര്‍ത്താൽ ആഘോഷിക്കുകയും ചെയ്തു. ഈ ഹര്‍ത്താലിന്‍റെ ബാക്കിപത്രത്തിൽ, നേട്ടങ്ങളുടെ കോളത്തിൽ, എന്താണ് എഴുതിച്ചേര്‍ക്കാൻ ഉണ്ടാവുക എന്നത് ജനകീയ സമരരൂപങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കുന്ന ഏതൊരു പുരോഗമാനവാദിയുടെയും അന്വേഷണ പരിധിയിൽപ്പെടുന്നതാവേണ്ടതുണ്ട്. അടുത്തകാലത്തായി നടക്കുന്ന ഒട്ടുമിക്ക ഹർത്താലുകളുടെയും സ്ഥാനം പരാജയത്തിന്‍റെ പട്ടികയിലാണ്. കടകമ്പോളങ്ങള്‍ അടക്കുന്നതിലോ, നിരത്തിൽ വാഹനങ്ങളിറങ്ങുന്നത് തടയുന്നതിലോ, ജനജീവിതം സ്തംഭിപ്പിക്കുന്നതിലോ ഹര്‍ത്താലുകൾ പരാജയപ്പെട്ടു എന്നല്ല ഇവിടെ വിവക്ഷ. ആ അര്‍ത്ഥത്തിൽ കേരളത്തിൽ ഏതു ഹര്‍ത്താലും സമ്പൂര്‍ണ വിജയം തന്നെ. ഏതു പാര്‍ടിയുടെ സ്പോൺസർഷിപ്പിൽ ഹര്‍ത്താൽ നടത്തിയാലും കേരളത്തിൽ അത് വിജയംആയിരിക്കുമല്ലോ. കേരള ജനത ഹര്‍ത്താലിൽ പങ്കെടുത്തല്ല മറിച്ച് പേടിച്ചുപുറത്തിറങ്ങാതെ ഹര്‍ത്താലിനെ വിജയിപ്പിച്ചുകൊള്ളും. അതുകൊണ്ട്, ഇവിടെ പരാജയം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത് ഹര്‍ത്താൽ ഏതു ലക്‌ഷ്യം മുന്നില്‍കണ്ടാണോ സംഘടിപ്പിക്കപ്പെടുന്നത്, ആ ലക്‌ഷ്യം നേടുന്നതിൽ തികഞ്ഞ പരാജയമാകുന്നു എന്നതാണ്. തികഞ്ഞ വിഷമത്തോടും ആശങ്കയോടും കൂടിയാണ് നാം ഈ പരാജയങ്ങളെ വിലയിരുത്തേണ്ടത് എന്നുകൂടിയാണ്.
ജനകീയ സമരങ്ങൾ പുരോഗമനാത്മകവും, നീതിയുക്തവുമായ ഒരു സമൂഹത്തിന്‍റെ സൃഷ്ടിക്കായുള്ള ജനതയുടെ അഭിലാഷത്തിന്‍റെ പ്രവര്‍ത്തനരൂപങ്ങളാണ്. അതിനായുള്ള പോരാട്ടങ്ങളിൽ ഉപയോഗിക്കപ്പെടെണ്ട കൂര്‍പ്പേറിയ ആയുധങ്ങളാണ്. നിലനില്‍ക്കുന്ന അധികാരഘടനയുടേയും, അതിന്‍റെ അടിച്ചമർത്തലുകളുടേയും ബലിഷ്ടമായ പിടിയിൽനിന്നുള്ള മോചനം അതിന് വിധേയമാവുന്നവര്‍ക്ക് കരഗതമാവുന്നത്‌ ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും മാത്രമാണ്. അധികാരം പ്രയോഗിക്കുന്നവന്‍റെ സൌമനസ്യം കൊണ്ട് നിലനില്‍ക്കുന്ന വ്യവസ്ഥ മാറിയ ചരിത്രം ലോകത്ത് ഇന്നോളം ഉണ്ടായിട്ടില്ല. അത് ഒരിക്കലും അപ്രകാരം ആവുകയുമില്ല. ഇന്ത്യാ രാജ്യത്തെ സ്വന്തം കോളനിയാക്കി കൈയടക്കിവെക്കുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ലെന്ന് സ്വതന്ത്ര നീതിന്യായവ്യവസ്ഥയുടെ ഉത്തുംഗമാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന ബ്രിട്ടനിലെ ഒരു കോടതിയും സ്വന്തം ഭരണകൂടത്തിനുനേരെ വിരൽ ചൂണ്ടിയതായി ചരിത്രത്തില്‍ ഇല്ല. അഹിംസാത്മകവും, ഹിംസാത്മകവുമായ രീതികളിലൂടെയൊക്കെ നടത്തിയ പോരാട്ടങ്ങളിലൂടെത്തന്നെയാണ് ഒരു ജനത ഇന്ത്യാരാജ്യത്തിന്‍റെ ഭാഗധേയം മാറ്റി എഴുതിയത്. തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു പറയുന്നവർതന്നെ അധഃസ്ഥിതനെ ദൈവത്തിന്‍റെ നാലയലത്തടുപ്പിക്കാതെ ബലം പിടിച്ചപ്പോള്‍, കൊടിയമര്‍ദ്ധനങ്ങളെ നേരിട്ടുകൊണ്ടുള്ള പോരാട്ടത്തിലൂടെതന്നെയാണ് സ്വന്തം ദൈവങ്ങളെ അടുത്തുനിന്ന് തൊഴുകാനുള്ള അവകാശം കരളീയ സമൂഹത്തിന്‍റെ പുരംവരിയിലേക്ക് മാറ്റിനിർത്തപ്പെട്ടിരുന്നവർ സ്ഥാപിച്ചെടുത്തത്. ഉപ്പിനു നികുതി ചുമത്തിയവന്‍റെ നിയമത്തെ നിഷേധിച്ച് സ്വയം ഉപ്പുവാറ്റിയാണ് ഒരു ജനതയുടെ പ്രതിഷേധത്തിന് ഗാന്ധിജി മൂര്‍ത്തരൂപം നല്‍കിയത്. പൊതുപ്രതിഷേധത്തിന്‍റെ അടയാളമായി കടകമ്പോളങ്ങള്‍ അടക്കുന്നതിന് ഗുജറാത്തി ഭാഷയിൽ പ്രയോഗത്തിലിരുന്ന ഹര്‍ത്താൽ എന്ന വാക്കിനെ സിവിൽനിസ്സഹകരണസമരത്തിന്‍റെ ഒരുജ്ജല രൂപമായി ഉയർത്തിക്കൊണ്ടുവരുകയും, സ്ഥാപനവല്‍ക്കരിക്കുകയും, ബ്രിട്ടീഷ്‌ വാഴ്ചക്കെതിരായുള്ള സമരത്തിലെ ഒരു പ്രധാന ആയുധമാക്കുകയും ചെയ്തതും ഗാന്ധിജി തന്നെയാണ്. അതുപോലെതന്നെ, 1947ലെ മലയാ ഹര്‍ത്താലും, 1953ലെ സിലോണ്‍ ഹര്‍ത്താലും, 1967ലെ പെനാ൦ഗ് ഹര്‍ത്താലും ഒക്കെ ഇന്നും ആവേശമുണർത്തുന്ന ഓര്‍മകളാവുന്നത് ആ സമരങ്ങളിലെ ജനപങ്കാളിത്തത്തിന്‍റെയും, അതുയര്‍ത്തിപ്പിടിച്ച നീറുന്ന ജനകീയ ആവശ്യങ്ങളുടെയും, ആ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നേതൃത്വം കാണിച്ച ലക്ഷ്യബോധത്തിന്‍റെ തീവ്രതയുടെയുമൊക്കെ കാരണങ്ങളാലാണ്. ഇങ്ങനെ സമൂഹത്തെ മുന്നോട്ടു നയിക്കാനും, നിലവിലുള്ള വ്യവസ്ഥക്കടിയിൽ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെ പൊട്ടിത്തെറിക്കാനും പോരാട്ടങ്ങളുടെ പാത മാത്രമാണ് പാര്‍ശ്വവൽക്കരിക്കപ്പെടുന്നവന്‍റെ ആശ്രയമായിട്ടുള്ളത്. ആ സമര ആയുധങ്ങള്‍ക്ക് വീര്യം കുറയുന്നത് ഏതു പുരോഗമനവാദിയെയും ആശങ്കപ്പെടുത്തേണ്ടതായിട്ടുണ്ട്. പണിയെടുക്കാതിരിക്കാനുള്ള കുറുക്കുവഴി എന്ന് ഹര്‍ത്താൽ പരിഹസിക്കപ്പെടുമ്പോള്‍ ഒരു സമരരൂപത്തിന്‍റെ ഫലപ്രാപ്തിക്കുള്ള ശേഷിയെ ചോർത്തിക്കളയുകയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അരിവാളെടുത്ത് കല്ലിൽ വെട്ടിവെട്ടി അവസാനം വാഴ വെട്ടാൻ പോലും കരുത്തില്ലാതാക്കരുത്. ആയുധങ്ങള്‍ മൂർച്ചയുള്ളതാകണം. അസ്ഥാനത്ത് പ്രയോഗിച്ച് അതിന്‍റെ മൂര്‍ച്ച കളയരുത്. വായ്തലപോയ ആയുധങ്ങളെ ഉപേക്ഷിക്കേണ്ടിവരും. പുത്തന്‍ ആയുധങ്ങൾ പണിതെടുക്കേണ്ടിയും വരും. ഹര്‍ത്താൽ എന്ന സമരരൂപത്തിന്‍റെ പരാജയത്തെക്കുറിച്ചുള്ള ആധി ഇത്തരമൊരു ആശങ്കയുടെ തലത്തില്‍നിന്നുകൊണ്ടാണ് വിശകലനത്തിന് വിധേയമാക്കേണ്ടത്. ഈ ആശങ്കയിലേക്ക് ഒരു പിടി കനല്‍ കൂടി വാരിയിടുന്നതാവുകയാണ് തീര്‍ത്തും ചടങ്ങായി, ആര്‍ക്കൊവേണ്ടിയെന്നപോലെ, ഹർത്താലെന്ന സമരരൂപത്തെതന്നെ തീര്‍ത്തും അപഹാസ്യമാക്കുന്ന ഇപ്പോഴത്തെ ചില ഹർത്താലാഘോഷങ്ങൾ.