Sunday, April 2, 2017

വലതിന്‍റെ ഭൂമിക

വലതിന്‍റെ ഭൂമിക
 

സുരേഷ് കോടൂര്‍


അര്‍ബുദംപോലെ വളര്‍ന്നപടരുന്ന വലതുതീവ്രപക്ഷ രാഷ്ട്രീയത്തിന്‍റെ ആക്രോശങ്ങള്‍ക്ക് ആശങ്കയോടെ ലോകം സാക്ഷ്യം വഹിക്കുമ്പോ, വലതുതീവ്രതയുടെ ശക്തരായ പ്രധിനിധികളും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളുടെ നായകന്മാരുമായ രണ്ടു നേതാക്കന്മാ തങ്ങളുടെ സ്വന്തം രാജ്യങ്ങളി ശക്തമായ സാമൂഹ്യ  ധ്രുവീകരണത്തിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ വര്‍ഗീയ വലതുപക്ഷത്തിന്‍റെ മെഗാഫോണാണെങ്കി, ശക്തമായി ചേരിതിരിഞ്ഞിരിക്കുന്ന ഒരു ജനതയെയാണ്‌ അമേരിക്കയിലെ പുതിയ പ്രസിഡന്റ്‌ ഡോണാള്‍ഡ ട്രംപ് തന്‍റെ അത്യന്തം വിഭാഗീയമായ തിരഞ്ഞെടുപ്പ് കാംപെയിനിലൂടെ  രാജ്യത്തിന് സമ്മാനിച്ചത്‌. പ്രത്യയശാസ്ത്രത്തെക്കാളുപരി വംശീയതയെ അടിസ്ഥാനമാക്കിയുള്ള ജനങ്ങള്‍ക്കിടയിലെ ചേരിതിരിവിനാണ് ട്രംപിന്‍റെ അമേരിക്ക ഇപ്പോ സാക്ഷ്യം വഹിക്കുന്നത്. 

ട്രപിന്‍റെ വിജയം ഒരു പക്ഷെ ട്രിനുപോലും അവിശ്വസനീയമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുഭൂരിപക്ഷംപേരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ട്രപിന്‍റെ സ്ഥാനലബ്ധി. ജനാധിപത്യ, പുരോഗമന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ട്രപിന്‍റെ തീവ്രവലതുപക്ഷ വംശീയ അസംബന്ധങ്ങളെ അത്യാവേശത്തോടെ പിന്തുണക്കാനും, പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകളുണ്ടായി എന്നത് തീര്‍ത്തും ആശങ്കാജനകമായി. ട്രപിന്‍റെ തിരഞ്ഞെടുപ്പ്പ്രചരണം ശക്തമായ ധ്രുവീകരണമാണ് അമേരിക്കയിലെ ജനങ്ങള്‍ക്കിടയി ഉണ്ടാക്കിയത്. തീവ്രവലതുപക്ഷവും അത്രതന്നെ ശക്തമായ എതിപക്ഷവുമായി ജനങ്ങള്‍ ചേരിതിരിഞ്ഞു. ഇടക്കുള്ള സ്ഥലം (middle space) കാര്യമായി കുറഞ്ഞു. തീവ്രവലതുമായി യോജിക്കാത്ത എല്ലാവരും ‘രാജ്യത്തിന്‍റെ ശത്രുക്കളായി’ മുദ്രകുത്തപ്പെടുന്നതാണ് അമേരിക്ക സമൂഹം കണ്ടത്. ട്രുംപിന്‍റെ റിപബ്ലിക്കപാര്‍ടിയിലെത്തന്നെ വലിയൊരു വിഭാഗം, പ്രത്യേകിച്ച് മിതവാദികൾ, തീര്‍ത്തും അവഗണിക്കപ്പെട്ടു. ബി.ജെ.പിയി പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്തത്തിലേക്കുള്ള  നരേന്ദ്ര മോഡിയുടെ വളച്ചക്കും, അധികാരത്തിലേക്കുള്ള ഉയച്ചക്കും സമാനമായിരുന്നു ട്രപിന്‍റെ വരവും.  

മോഡിയുടെ പേരുപോലും രൂക്ഷമായ പ്രതികരണങ്ങ ഉയര്‍ത്തുന്ന അവസ്ഥയാണ് ഇന്ത്യയിലിന്ന്‍. ഈ പ്രതികരണങ്ങളാകട്ടെ ഒന്നുകി  അന്ധമായ ആരധനയുടെയോ അല്ലെങ്കി തീവ്രമായ എതിര്‍പ്പിന്‍റെതോ പക്ഷത്തുനിന്നുള്ളതുമായിരിക്കും. ട്രപിനെ പോലെതന്നെ ഇന്ത്യയിലെ രാഷ്ട്രീയമണ്ഡലത്തിലുണ്ടായിരുന്ന  മദ്ധ്യസ്ഥലം (middle space) നശിപ്പിക്കുന്നതി മോഡി ഒരു പ്രധാന പങ്ക വഹിച്ചിട്ടുണ്ട്‌. ഒരു വലിയ വിഭാഗം ആളുകള്‍ക്ക് മോഡി ശക്തമായ വിഭാഗീയതയുടെയും പ്രതിലോമ തീവ്രവലതുപക്ഷത്തിന്‍റെയും ആരൂപമാണ്. രാജ്യത്തെ മതേതര സാംസ്കാരിക അടിത്തറക്കും, ജനങ്ങക്കിടയിലെ ആരോഗ്യകരമായ പാരസ്പര്യത്തിനും, രാജ്യപുരോഗതിക്കും തുരങ്കം വെക്കുന്ന, വംശീയവിഭാഗീയതക്ക് മുന്നില്‍നിന്നു നേതൃത്വം നല്‍കുന്ന ഒരു രാഷ്ട്രീയ നേതാവാണ്‌ (polarizing leader) അവര്‍ക്ക് മോഡി. മറുഭാഗത്തിനാകട്ടെ, തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്‍റെയും, മതപരമായ സ്വത്വത്തിന്‍റെയും,  രാജ്യത്തിന്‍റെതന്നെയും ചോദ്യംചെയ്യപ്പെടാനാവാത്ത രക്ഷകനാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള നിയോഗവുമായി അവതരിച്ച തങ്ങളുടെ അനിഷേധ്യനായ നേതാവ്. ഇത്തരത്തില്‍ വളരെ ആഴത്തിലും വൈകാരികവുമായ ഒരു ചേരിതിരിവ നരേന്ദ്രമോഡി ഇന്ത്യ സമൂഹത്തി സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടതന്നെ സമകാലിക രാഷ്ട്രീയസാമൂഹ്യവിഷയങ്ങളിലും, സംവാദങ്ങളിലും ജനങ്ങ തീവ്രമായ നിലപാടുകളെടുക്കുകയും, ഏതെങ്കിലും ഒരു പക്ഷത്ത് ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. മോഡിയാകട്ടെ തീവ്രവലതുപക്ഷത്ത് നില്‍ക്കുന്ന ഒരു വിഭാഗീയ വര്‍ഗീയ രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ മുന്‍നിര മുഖമാണ്. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന  കാലയളവില്‍ നടന്ന നരനായാട്ടിന്‍റെ ഭാരം ഇപ്പോഴും മോഡിയുടെ തലയില്‍ നില്‍ക്കുന്നുമുണ്ട്. ഏകാധിപതിയും, സ്വന്തംമോടിയി അതിരുകവിഞ്ഞ് അഭിരമിക്കുന്നവനും, സ്വന്തം ശരികളുമുള്ള ‘ശക്തനായ’ നേതാവെന്ന പ്രതിഛ വലത തീവ്രവാദ അണികള്‍ക്ക് ആവേശം പകരുമ്പോള്‍, അതേ ‘ഗുണങ്ങൾ’ തന്നെ ജനാധിപത്യ പുരോഗമന മതേതര മൂല്യങ്ങ പിന്തുടരുന്ന ഒരു സമൂഹമാവണ ഇന്ത്യ എന്ന് വിശ്വസിക്കുന്നവരി  ആശങ്കയും ഭയവും ജനിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് തരിമ്പും വിലകല്‍പ്പിക്കാത്ത, സുപ്രധാന തീരുമാനങ്ങളില്‍പോലും കൂട്ടുത്തരവാദിത്തമില്ലാത്തവിധം സ്വന്തം തീരുമാനങ്ങ അടിച്ചേല്‍പ്പിച്ച സ്വേചാധിപത്യ പ്രവണതക പ്രകടിപ്പിക്കുന്ന  നരേന്ദ്രമോഡി നമ്മുടെ രാജ്യത്തെ ഇനിയുമൊരു അടിയന്തിരാവസ്ഥയുടെ ഇരുട്ടിലേക്കാണോ നയിക്കുന്നത് എന്ന ഭീതി ഇവരെ അലട്ടുന്ന. അരക്ഷിതനായ (insecure), സ്വന്തം രൂപത്തിലും വേഷത്തിലും മതിമറന്ന അഭിരമിക്കുന്ന വ്യക്തിയെയാണ് മോഡിയി ലിബറല കാണുന്നത്. സ്വന്തം പേരില്‍ മൊബൈ ആപ്ലിക്കേഷന്‍ ഇറക്കന്ന,  അതിലൂടെ രാജ്യത്തെ ജവാന്മാര്‍ക്ക് ആശംസക അയക്കാ ജനങ്ങളോട് ആവശ്യപ്പെടുന്ന, സ്വന്തം സര്‍വ്വേ നടത്തി സ്വയം വിജയിയായി പ്രഖ്യാപിക്കുന്ന, ദിവസം അരഡസ പ്രാവശ്യമെങ്കിലും വസ്ത്രമാറി സ്വന്തം സൌന്ദര്യത്തി  അഭിരമിക്കുന്ന ഒരു ‘നാസിസിസ്റ്റ്’ വ്യക്തിത്വം എത് സമയവും ജനാധിപത്യത്തെ പുറങ്കാലുകൊണ്ട്‌ തൊഴിച്ച സ്വേച്ചാധിപത്യം നടപ്പാക്കിയേക്കാവുന്ന ഒരു ഏകാധിപതിയുടെതാണ്. ചരിത്രത്തില്‍ ഇത്തരം സ്വഭാവ വൈചിത്രങ്ങ പ്രദര്‍ശിപ്പിച്ച ഏകാധിപതിക നമുക്കമുപിലുണ്ടല്ലോ. ചോദ്യമുയത്തത്ത അനുസരണയു൦, കലവറയില്ലാത്ത മുഖസ്തുതിയുമാണ്‌ മോഡിയെ പ്രീതിപ്പെടുത്തുന്നതും, തന്‍റെ അനുയായികളിനിന്ന് അദ്ദേഹം ആവശ്യപ്പെടുന്നതും. നിര്‍ഭാഗ്യവശാ, മോഡിയുടെ ഭൂരിപക്ഷം അനുയായികളു൦ അതിനോട് പൂര്‍ണമായും സമരസപ്പെട്ട, വസ്തുനിഷ്ഠ വിശകലനങ്ങള്‍ക്ക് ത്രാണി നഷ്ടപ്പെട്ട, ഒരു തരത്തില്‍ ‘ഹിപ്നോടൈസ്’ ചെയ്യപ്പെട്ട ആട്ടിന്‍പറ്റങ്ങളാണ്.  ഹിറ്റ്ലറുടെ  സ്തുതിപാകസംഘംപോലെ മോഡിയുടെ അപദാനങ്ങ പാടിനടക്കുന്ന ഒരു കൂട്ടമായിരിക്കുന്നു വലതുപക്ഷ സംഘിസംഘ

അമേരിക്കയില്‍ ട്രപിന്‍റെ വിജയത്തിനും ഇന്ത്യയി മോഡിയുടെ അധികാര അവരോഹണത്തിനും തമ്മി ഏറെ സമാനതക കാണാം. തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന സ്വത്വപരവും(identity), വംശീയവുമായ(racist) അസ്വസ്ഥതക സമര്‍ത്ഥമായി മുതലെടുക്കുകയായിരുന്നു രണ്ടുപേരും. അമേരിക്കയിലെ തീവ്രവലതുപക്ഷത്തിന്‍റെ എല്ലാ വിഭാഗീയ നിലപാടുകളുടെയും പ്രതിനിധിയാണ് ട്രപ്. ട്രപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ധാരാളം ആളുക അദ്ധേഹത്തിന്‍റെ വലതുപക്ഷ അസംബന്ധങ്ങള്‍ക്ക് പിന്തുണയുമായി തടിച്ചുകൂടിയത് ജനാധിപത്യ വാദികളെ അക്ഷരാര്‍ത്ഥത്തി ഞെട്ടിച്ചു. ഐതിഹാസിക സമരങ്ങളിലൂടെ കരസ്ഥമാക്കിയ ലിബറല്‍ മൂല്യങ്ങ തങ്ങളുടെ കാലിനടിയില്‍നിന്ന് ഒലിച്ചുപോകുന്നത് അവരെ ആശങ്കാകുലരാക്കി. അതേസമയം റിച്ചാര്‍ഡ് സ്പെന്‍സറിനെ പോലെയുള്ള ആള്‍ട്ട്-റൈറ്റ് (alternate-right) തീവ്രവലതുപക്ഷ പ്രസ്ഥാനത്തിന്‍റെ  നേതാക്ക ട്രപിനെ വലത് പക്ഷത്തിന്‍റെ ഹീറോ ആയി ഉയര്‍ത്തിക്കാട്ടുന്നു. വെള്ളക്കാരുടെ സ്വത്വരാഷ്ട്രീയത്തിലേക്കുള്ള (identity politics) ആദ്യപടി എന്നാണ് സ്പെന്‍സ ട്രപിന്‍റെ വിജയത്തെ വിശേഷിപ്പിച്ചത്. 2008ല്‍ രൂപം കൊണ്ട ആള്‍ട്ട്-റൈറ്റ് പ്രസ്ഥാനം അമേരിക്കയി വ്യാപകമാവുന്ന വെള്ള-ദേശീയതയുടെയും (white nationalism) സ്വത്വരാഷ്ട്രീയത്തിന്‍റെയും  സംഘടിത രൂപമാണ്. ബഹുസ്വര  സംസ്കാരത്തോടും, ആഗോളീകരണത്തോടുമുള്ള  പ്രതിരോധവും ഈ അതിദേശീയ സ്വത്വവാദ പ്രസ്ഥാനത്തിന്‍റെ അജണ്ടയുടെ ഭാഗമാണ്. കുടിയേറ്റക്കാരോടുള്ള എതിര്‍പ്പ് ഈ വിഭാഗീയ വണവെറിയരുടെ  സമീപനത്തിന്‍റെ കാതലാണ്. കുടിയേറ്റ ഒരു പ്രധാന പ്രശ്നമായി ഇവര്‍ എപ്പോഴും ഉയര്‍ത്തികൊണ്ടുവരാറുമുണ്ട്. അമേരിക്കയി മാത്രമല്ല, യൂറോപ്പിലും, ആസ്ത്രേലിയയിലും ഒക്കെ കുടിയേറ്റത്തെ എതിര്‍ക്കുന്ന തീവ്രവലതുപക്ഷ൦ അടുത്തകാലത്തായി കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട്. മൂന്നാംലോകരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളുടെ ഉയര്‍ന്ന പ്രത്യുല്പാദനശേഷിയും തദ്ദശീയരായ വെളുത്തവര്‍ഗക്കാരായ സ്ത്രീകളുടെ കുറഞ്ഞ പ്രത്യുല്പാദന ശേഷിയും വെള്ളക്കാരുടെ ഒരു വര്‍ഗം എന്ന നിലക്കുള്ള നിലനില്പിനെതന്നെ അപകടത്തിലാക്കും എന്നപോലുള്ള അസംബന്ധവും അബദ്ധജഡിലവുമായ വാദങ്ങളാണ് അവ ഉയര്‍ത്തുന്നത്. ഇന്ത്യയി ഹിന്ദുത്വ തീവ്രവാദികളും ഇതേ രീതിയി വര്‍ധിക്കുന്ന മുസ്ലീം ജനസംഖ്യയെക്കുറിച്ചും, ഹിന്ദു സ്ത്രീക പത്തു പ്രസവിക്കേണ്ടതിനെക്കുറിച്ചുമൊക്കെയുള്ള അസംബന്ധങ്ങ തന്നെയാണല്ലോ ഉയര്‍ത്താറള്ളത്. വര്‍ണ്ണത്തിന് പകരം മതമാണ്‌ ഹിന്ദുത്വക്കാരുടെ  വിഭജനത്തിന്‍റെ അടിസ്ഥാനം എന്നൊരു വ്യത്യാസം മാത്രം. മോഡി മുതലാക്കിയത് വലത് തീവ്രവാദം വിതച്ചു വളര്‍ത്തിയെടുത്ത ഈ വര്‍ഗീയ വിഭാഗീയതയാണ്. അതുപോലെതന്നെ അമേരിക്കയില്‍ വലതുപക്ഷ വിഭാഗങ്ങള്‍ക്കിടയി  നിലനില്‍ക്കുന്ന വംശീയതയെയും (racism), പരദേശീസ്‌പര്‍ദ്ധയെയും (xenophobia) ചൂഷണം ചെയ്യുകയായിരുന്നു ട്രംപ

മോഡിയുടെ വിജയം ഇന്ത്യയിലെ വലതുപക്ഷ സംഘപരിവാ പ്രതിലോമ ശക്തികള്‍ക്ക ഊര്‍ജം പകന്നതുപോലെ ട്രംപിന്‍റെ വിജയം അമേരിക്കയിലെയും യൂറോപ്പിലെയും വലത് തീവ്രപക്ഷ ശക്തികള്‍ക്ക വലിയ ആവേശവും ശക്തിയുമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ ഭരണകൂടങ്ങള്‍ക്ക് ആവേശം പകര്‍ന്ന  അമേരിക്കയിലും, യുറോപ്പിലുമൊക്കെ വലതുപക്ഷം ശക്തിയാര്‍ജിക്കുമ്പോ ലോകം കൂടുതല്‍ ആശങ്കയിലാണ്. വലതുപക്ഷ അധികാരത്തിന്‍കീഴി ലിബറല്‍ മൂല്യങ്ങ ഒന്നൊന്നായി അപകടത്തിലാവുമ്പോ, ഈ ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിന ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങ ശക്തിപ്പെടണ്ടതിന്‍റെ ആവശ്യകത മുപെന്നത്തെക്കളും പ്രധാനമാണ് എന്നും ഒരു വലിയ വിഭാഗം തിരിച്ചറിയുന്നു. വര്‍ദ്ധിച്ചവരുന്ന അരക്ഷിതത്വവും, ദുരിതങ്ങളും ജനങ്ങളെ സ്വതപരമായ മിഥ്യഭിമാന കൂട്ടായ്മകളി ആശ്വാസം കണ്ടെത്താ നിര്‍ബന്ധിതരാക്കുമ്പോ, അവരെ ചൂഷണം ചെയ്യാനുള്ള വലതുപക്ഷശ്രമങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മണ്ണരുങ്ങുകകൂടിയാണ് ചെയ്യുന്നത്. ആധുനിക സാംസ്കാരിക സമൂഹവ്യവസ്ഥിതിക്കുതന്നെ ഭീഷമാവുന്ന ഈ വലതുപക്ഷ വെല്ലുവിളിയെ നേരിടുന്നതിനുള്ള പോരാട്ടങ്ങ കൂടുത ശ്രമകരമാവുന്നത് അതുകൊണ്ടുകൂടിയാണ്. മോഡിയുടെ കീഴി വലതുപക്ഷ ഫാസിസ്റ്റ് തീവ്രവാദിക വര്‍ധിതവീര്യരാവുകയും, എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുന്നതുപ്പെടെയുള്ള ആക്രമണ പരിപാടികളുമായി രാജ്യമൊട്ടാകെ നിര്‍ബാധം വിരാജിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളും, പുരോഗമന പ്രസ്ഥാനങ്ങളും, എതിര്‍സ്വരങ്ങ ഉയര്‍ത്തുന്ന വ്യക്തികളുമൊക്കെ  അവരുടെ ‘ഹിറ്റ്‌ ലിസ്റ്റിൽ’ ഉള്‍പ്പെടുന്ന അവസ്ഥ ഇന്ത്യയിൽ നിലനില്‍ക്കുന്നു. യുക്തിയുടെയും, മതനിരപേക്ഷതയുടെയും, സഹവര്‍ത്തിത്വത്തിന്‍റെയു൦ സംരക്ഷണത്തിനായി ഉയരുന്ന പോരാട്ടങ്ങളുടെ എല്ലാ ഉറവിടങ്ങളെയും നിശ്ശബ്ദമാക്കാനു൦, ഉന്മൂലനം ചെയ്യാനുമുള്ള  അജണ്ടയുമായി വലത് തീവ്രവാദം ആധുനികസാമൂഹ്യസാംസ്കാരിക മൂല്യങ്ങള്‍ക്കും വ്യവസ്ഥിതിക്കും നേരെതന്നെ വെല്ലുവിളി ഉയര്‍ത്തുമ്പോ ഭരണകൂടം നിഷ്ക്രിയരായിരുന്ന്‍ ഇവര്‍ക്ക് എല്ലാ സഹായവും, പിന്തുണയും കൊടുക്കന്ന അവസ്ഥവിശേഷമാണ് ഇന്ന് ഇന്ത്യയിലുള്ളത്. അമേരിക്കയും സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്‌ എന്നാണ് ട്രപ് ഭരണകൂടത്തിന്‍റെ ഇതപര്യന്തമുള്ള നടപടികളും, നയങ്ങളും നല്‍കുന്ന സൂചനക. പോതുസംവാദങ്ങള്‍ക്കുള്ള സ്ഥലം ഇല്ലാതാക്കുകയാണ് എതിര്‍പ്പുകളില്ലക്കാനുള്ള ആദ്യപടി എന്ന വലതുപക്ഷ   പ്രത്യയശാസ്ത്ര കുതന്ത്രമാണ് തന്‍റെയും അമേരിക്കയുടെയും ശത്രുക്ക മാദ്ധ്യമങ്ങളാണെന്ന പ്രഖ്യാപനത്തിലൂടെ  ട്രപ് പ്രയോഗവല്‍ക്കരിച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നിയമനിമാണങ്ങളുമായി  ട്രപ് തന്‍റെ വലതുപക്ഷ പ്രയാണത്തിന് അധികാരമേറ്റ ആദ്യദിനങ്ങളില്‍ത്തന്നെ തുടക്കമിട്ടകഴിഞ്ഞ. കുടിയേറ്റക്കാര്‍ക്കെതിരെയും, മറ്റുമതവിഭാഗങ്ങക്കെതിരെയും ഉള്ള തന്‍റെ വെറുപ്പ്‌ തുറന്നു പ്രഖ്യാപിക്കുവാ ട്രപ് ഒട്ടും മടിച്ചില്ല. ‘എന്‍റെ രാജ്യത്തില്‍നിന്നും പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് ഒരു വെളുത്തവര്‍ഗക്കാര ഒരു ഇന്ത്യ വംശജനെനിറയൊഴിച്ചു കൊലപ്പെടുത്തിയത് ട്രംപും കൂട്ടരും ഉയര്‍ത്തുന്ന വെറുപ്പിന്‍റെപ്രത്യയശാസ്ത്രം തിരികൊളുത്തിക്കഴിഞ്ഞ അപകടത്തിന്‍റെ വ്യാപ്തിയിലേക്കുള്ള ചൂണ്ടുവിരലാണ്. വിഭാഗീയ വികാരങ്ങ ആളിക്കത്തുന്ന, കുടിയേറ്റക്കര്‍ക്കുനേരെയുള്ള വ്യാപകമായ അക്രമങ്ങൾകൊണ്ട് അശാന്തമാകുന്ന കറുത്ത നാളുകളിലേക്കാണ ട്രപിന്‍റെ അമേരിക്ക അതിവേഗം വഴുതി വീണകൊണ്ടിരിക്കുന്നത്. സ്വതന്ത്ര മതനിരപേക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനതത്വങ്ങളെപോലും ലംഘിച്ചുകൊണ്ടാണ് ട്രപ് മുസ്ലീകള്‍ക്കെതിരയും ക്രിസ്ത്യമതവിഭാഗങ്ങനുകൂലമായുമുള്ള തന്‍റെ വര്‍ഗീയ വലതുപക്ഷ നിലപാടുക പരസ്യമായി പ്രഖ്യാപിക്കുന്നത്. വൈരുധ്യമെന്നു പറയട്ടെ, ലോകം മുഴുവ തങ്ങളുടെ സര്‍വതന്ത്ര സ്വതന്ത്ര വിപണിയാക്കാ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി തുനിഞ്ഞിറങ്ങിയ അമേരിക്ക തന്നെയാണ് ഇപ്പോ തങ്ങളുടെ രാജ്യത്തിന് മതത്തിന്‍റെയും, വര്‍ണത്തിന്‍റെയും അടിസ്ഥാനത്തിലുള്ള  അതിര്‍ത്തി നിര്‍ണയിക്കാ ട്രപിന്‍റെ നേതൃത്വത്തി ഇറങ്ങിപുപ്പെട്ടിരിക്കുന്നത്. ലോകത്തെ വിപണികളെ മുഴുവ നികുതിമുക്തമാക്കുവാനും (tariff-free), അതിര്‍ത്തികളില്ലാത്ത  ഏകവിപണി ഉണ്ടാക്കവാനും നേതൃത്വം നല്‍കിയ അമേരിക്കയാണ്, ലോക വ്യാപാര സംഘടനക്കു (W.T.O) രൂപംകൊടുക്കുന്നതിനു, ലോകരാജ്യങ്ങളെകൊണ്ട് അതി ഒപ്പുവെപ്പിക്കുന്നതിനു സകല അടവുകളും പയറ്റി സ്വതന്ത്ര വ്യാപാരത്തിന്‍റെ സുവിശേഷം പ്രസംഗിച്ച അമേരിക്ക തന്നെയാണ് അതിനു കടകവിരുദ്ധമായ സമീപനവുമായി പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നത് എന്നത് ഏറെ കൌതുകകരമാണ്. പാരമ്പര്യ വലതുപക്ഷത്തിന്‍റെ മുതലാളിത്ത താല്പര്യങ്ങള്‍ക്ക് അമ്പേ വിരുദ്ധമാണ് ട്രപിന്‍റെ അതിദേശീയതയിലൂന്നിയ ഈ വലത് തീവ്ര നിലപട്. ഈ വൈരുധ്യം തീര്‍ച്ചയായും വരും നാളുകളി ട്രംപിന ഒരു പ്രധാന വെല്ലുവിളിയായി ഉയര്‍ന്നുവരിക തന്നെ ചെയ്യും. സങ്കുചിത വണ-ദേശീയതയുടെയും, തൊഴില്‍-വിഭവ സംരക്ഷണത്തിന്‍റെതുമായ തീവ്രവലതുപക്ഷ സമീപനത്തിനും, സര്‍വസ്വതന്ത്ര വിപണി അനിവാര്യമാക്കുന്ന മുതലാളിത്ത സാമ്പത്തിക താപര്യങ്ങക്കുമിടയിലുള്ള ദ്വന്തമാണ് ട്രപ് അഭിമുഖീകരിക്കാന്‍ പോകുന്ന സങ്കീര്‍ണമായ വെല്ലവിളി. ട്രപും കൂട്ടാളികളും തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഉയത്തികൊണ്ടുവന്ന, അമേരിക്കയുടെ രക്ഷക്കായി ഉദയംചെയ്ത, എല്ലാ പരമ്പരാഗത ലിബറ മൂല്യങ്ങള്‍ക്കും, എസ്റ്റാബ്ലിഷ്മെൻറുകള്‍ക്കും തരിമ്പും വിലകല്‍പ്പിക്കാത്ത ‘സമ്പൂര്‍ണ റിബ’ എന്ന പ്രതിച്ഛായ സ്വയം ബാദ്ധ്യതയാകുന്ന നാളുകളാവും ട്രപിനെ ഇനി കാത്തിരിക്കുന്നത്. ട്രപിന്‍റെ ഭരണം ദീര്‍ഘകാലം തുടരാനുള്ള സാദ്ധ്യതയും അതുകൊണ്ടുതന്നെ വിരളമാണ്.

മോഡിയും തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സ്വയംകെട്ടിപ്പൊക്കിയ ഊതിവീര്‍പ്പിച്ച ഇമേജിന്‍റെ തടവിലാണ്. സ്വന്തം  അനുയായികള്‍ നടത്തുന്ന അസഹിഷ്ണുതയു, അക്രമങ്ങളും, കൊലവിളികളും, കലാപങ്ങളുമൊക്കെ  കണ്ടില്ലെന്നു നടിക്കുകയും, പലപ്പോഴും സജീവമായ പിന്തുണ കൊടുക്കുകയും ചെയ്തുകൊണ്ട് തന്‍റെ തീവ്രവലതുപക്ഷ പ്രതിച്ഛായ സംരക്ഷിക്കാനാണ് മോഡി സദാ പരിശ്രമിക്കുന്നത്. ഒരു യുദ്ധനായകന്‍റെയോ, സിനിമഹീറോയുടെയോ പോലെ, ശത്രുവിനെ തകര്‍ത്ത രാജ്യത്തിന് കീര്‍ത്തി കൊണ്ടുവരാഅവതരിച്ച ഒരേ ഒരു നായക എന്ന അമാനുഷിക പ്രതിച്ഛായ ജനമനസ്സുകളിവരച്ചിടാനാണ് മോഡിയുടെ തിരഞ്ഞെടുപ്പ് അണിയറ തന്ത്രങ്ങള്‍ മിനയുന്നവ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ശ്രമിച്ചത്‌. മോഡിയുടെ പ്രചാരണ നേതൃത്വം പറഞ്ഞത് “മോഡി അധികാരത്തി വന്നാല്‍ ഇന്ത്യ സൈനികരുടെ തലവെട്ട പോലുള്ള സംഭവങ്ങ പോയിട്ട്, ഇന്ത്യന്‍ മണ്ണിലേക്ക് കാലെടുത്തവെക്കാപോലും പാകിസ്ഥാ നുഴഞ്ഞുകയറ്റക്കാര്യപ്പെടില്ല” എന്നാണ്. നിര്‍ഭാഗ്യവശാ അത് വെറും പൊങ്ങച്ചം മാത്രമായി അവശേഷിച്ചു. യഥാര്‍ത്ഥത്തി,  അതിര്‍ത്തികടന്നുള്ള അക്രമങ്ങ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നതാണ് മോഡി അധികാരത്തിലെത്തിയതിനുശേഷമുള്ള ഈ കാലയളവിനാം കണ്ടത്. ‘പാകിസ്ഥാനെ പാഠം പഠിപ്പിക്കാ അവതരിച്ച നേതാവ്’ എന്ന ഈ പൊള്ളയായ പ്രതിച്ഛായക്ക് ഇളക്കം തട്ടാ തുടങ്ങിയതും, തങ്ങളുടെ തീവ്രവലതുപക്ഷ അനുചരവൃന്ദം അക്ഷമരാവുന്നതും മോഡിയുടെ അനുയായിക തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. മോഡിയുടെ അപ്രമാദിത്യ സംരക്ഷിക്കുന്നതിനും, അധികാരത്തിന്മേലുള്ള അനിഷേധ്യതക്ക ഇളക്കം തട്ടാതിരിക്കാനും വളരെ നാടകീയമായ എന്തെങ്കിലും ചെയ്തെ തീരൂ എന്ന കടുത്ത സമ്മര്‍ദ്ദമാണ് മോഡി ക്യാമ്പ് നേരിട്ടത്. ശക്തനായ, അസാമാന്യ കരുത്തും ധൈര്യവുമുള്ള നേതാവ് എന്ന ഇമേജ് മോഡിക്ക്  ചാത്തിക്കൊടുക്കേണ്ടത് ഈ സാഹചര്യത്തില്‍ മോഡിവൃന്ദത്തിന്‍റെ ആവശ്യമായിരുന്നു. വലിയ പ്രചരണം കൊടുത്ത ‘സര്‍ജിക്ക സ്ട്രൈക്കും’, അര്‍ദ്ധരാത്രിയിലെ നാടകീയമായ നോട്ടുനിരോധനവും ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് വിലയിരുത്തപ്പെടണ്ടത്. പാടെ പാളിപ്പോയ തുഗ്ലക്കിയ ഡീമോണിറ്റസേഷ പരിഷ്കാരം ഈ പ്രതിച്ഛായാ സമ്മര്‍ദ്ദത്തിനിന്നുയര്‍ന്ന ഒരു അറ്റകൈ  ശ്രമം കൂടിയായിരുന്നു. മോഡിയും കൂട്ടരും തങ്ങള്‍ക്ക് വിഴുങ്ങാ കഴിയുന്നതിനേക്കാ വലിയ ഇരയെ വിഴുങ്ങാ ശ്രമിച്ചതിന്‍റെ ഫലമായിട്ടാണ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടത്. കണ്ണീരലിപ്പിച്ച് അമ്പതു ദിവസത്തിനായി യാചിച്ച മോഡിയാകട്ടെ, ഉത്തരവാദിത്തമില്ലാത്ത, ഉകാമ്പില്ലാത്ത, ഇ൦പള്‍സീവ്(impulsive) ആയ, വരുംവരായ്കക ആലോചിച്ചു പക്വമായ തീരുമാനമെടുക്കാ കഴിവില്ലാത്ത ഒരു നേതാവിന്‍റെ ചിത്രമാണ് നല്‍കിയത് എന്നത് മറ്റൊരു കാര്യം. ഔദ്ധത്യം നിറഞ്ഞ, താന്‍ മാത്രം ശരിയെന്ന തികഞ്ഞ ഒരു ഏകാധിപതിയുടെ അര്‍ദ്ധരാത്രിയിലെ സ്വരവും, ഭാവവും നോട്ടുനിരോധന തീരുമാനത്തോടുള്ള എതിപ്പിന്‍റെ വീര്യം കൂട്ടനാണ് യഥാര്‍ത്ഥത്തി ഇടയാക്കിയത്. അവസാനത്തെ അടവെന്ന നിലക്ക് മോഡിക്കനുകൂലമായി അതിദേശീയ വികാരം  ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമങ്ങളാകട്ടെ മറഭാഗത്തിന്‍റെ ദൃഡനിശ്ചയം ഉറപ്പിക്കാനേ സഹായിച്ചുള്ളൂ. 

അതിദേശീയതയുടെ ഗ്വാഗ്വാ വിളികളും, ഉന്മൂലനത്തിന്‍റെ വെല്ലുവിളികളുമൊക്കെ അതിതീവ്രമായി ഉയര്‍ന്നുവന്നു കൊണ്ടിരിക്കുകയാണ് മോഡിയുടെ വലതുപക്ഷ ഭരണത്തിന്‍കീഴി. സ്വയം നിയോഗിച്ച രാജ്യസ്നേഹികള്‍ക്ക് മുന്‍പി എല്ലാവരും തങ്ങളുടെ രാജ്യസ്നേഹം തെളിയിക്കാ നിര്‍ബന്ധിക്കപ്പെടുന്നു. പലപ്പോഴും നീതിപീഠങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങ പോലും രാജ്യം മുഴുവ വര്‍ഗീയ വിഭാഗീയ ശക്തിക ആസൂത്രിതമായി ആളിക്കത്തിക്കുന്ന ഈ അതിദേശീയതവികാരത്തിന്‍റെ സ്വാധീനവലയത്തില്‍പ്പെടുന്നുണ്ടോ എന്ന് തോന്നിപ്പോവും സമീപകാലത്തെ ചില സംഭവവികാസങ്ങ സസൂക്ഷ്മം പരിശോധിക്കുമ്പോള്‍. ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കാ സമയമായെന്നാണ് ഈയിടെ സിനിമ ഹാളുകളി ദേശീയഗാനം ആലപിക്കണമെന്നും അപ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും ഉള്ള ഉത്തരവിറക്കികൊണ്ട്  സുപ്രീംകോടതി നിരീക്ഷിച്ചത്. എന്താണ് ഇപ്പോഴത്തെ സമയത്തിന് ഇത്ര പ്രത്യേകത? ഇതുവരെയില്ലാത്ത എന്ത് മാറ്റമോ വെല്ലുവിളിയോ ആണ് ഇപ്പോ ദേശീയത നേരിടുന്നത്? തീവ്രവലതുപക്ഷ പ്രചരണത്തില്‍ സമാധാന സഹവര്‍ത്തിത്വത്തിന്‍റെതായ മതേതര അന്തരീക്ഷം കലുഷിതമായിരിക്കുന്നു എന്നതാണ് ഇന്നിന്‍റെ ഭീഷണി. ഈ ഭീഷണിയെയാണ് എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ക്കേണ്ടത്. അല്ലാതെ സാമാന്യജനങ്ങള്‍ക്ക്‌ രാഷ്ട്രത്തോടോ ദേശീയചിഹ്നങ്ങളോടോ ഒരു ബഹുമാനക്കുറവും പ്രത്യേകമായി ഇപ്പോ ഉണ്ടായിട്ടില്ല. വലത് തീവ്രവാദികള്‍ വിതക്കുന്ന ഭീതിയുടെയും അസഹിഷ്ണുതയുടെയും അന്തരീക്ഷമാണ് ഇന്ന് എല്ലാവരും അന്യോന്യം സംശയിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ദേശീയതയോടുള്ള കൂറില്‍ എല്ലാവരെയും സംശയത്തിന്‍റെ മുനയി നിര്‍ത്താനുള്ള വലതുപക്ഷ ആഹ്വാനം ഭരണഘടനസ്ഥാപനങ്ങള്‍പോലും ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥ ജനാധിപത്യത്തിനു തന്നെ അത്യന്തം ഭീഷണിയാണ് ഉയര്‍ത്തുക. 

ആധുനിക സമൂഹസൃഷ്ടിക്കായുള്ള പ്രയത്നങ്ങള്‍ക്ക് ഊര്‍ജം തേടുന്ന ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത് ഐക്യത്തിന്‍റെ കാഹളവും, അതിനു ജനങ്ങള്‍ക്ക്‌ പ്രചോദനം നല്‍കാ കഴിവുള്ള നേതൃത്വവുമാണ്. അല്ലാതെ, ജനങ്ങള്‍ക്കിടയി ധ്രുവീകരണത്തിന്‍റെ വിഷവിത്തു വിതക്കുകയും, ആധുനികതയിലേക്കുള്ള കുതിപ്പിനെ പിന്നിലേക്ക്‌ വലിക്കുന്ന പഴമയുടെ പിന്തിരിപ്പ പ്രത്യയശാസ്ത്രത്തെ ഹൃദയത്തിലേറ്റുകയും ചെയ്യുന്ന  രാഷ്രീയ നേതൃത്വമല്ല. വിഭാഗീയത വളര്‍ത്തുന്ന നേതാക്കളോ, ഏകാധിപത്യത്തിന്‍റെ ഇരുമ്പ്മുഷ്ടികളോ അല്ല, ജനാധിപത്യത്തിന്‍റെ കൂട്ടായ്മയാണ് രാജ്യത്തെ പുരോഗമനവഴികളിലൂടെ നയിക്കേണ്ടത്. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ സാംസ്കാരിക, സാമൂഹിക ബഹുസ്വരതകളെയും ബഹുമാനിക്കുന്ന, വര്‍ഗീയ വംശീയ അടിസ്ഥനത്തി സമൂഹത്തെ വര്‍ഗീകരിക്കാത്ത നേതാക്കളും പ്രസ്ഥാനങ്ങളുമാണ് ജനാധിപത്യത്തിന്‍റെ ശരിയായ കാവലാളുക. മോഡിയെയും, ട്രിനെയും പോലെയുള്ള  വലതുപക്ഷ തീവ്രശക്തിക ലോകത്തെ വലത്തോട്ടുള്ള ഇരുട്ടാര്‍ന്ന വാരിക്കുഴികളിലേക്കാണ് നയിക്കാ ശ്രമിക്കുന്നത്. ഈ ഭീഷണിക്കെതിരെയാണ് ഇന്ന് ലോകജനത ജാഗരൂകരാകേണ്ടത്. അമേരിക്ക തെരുവുകളി ഉയരുന്ന  ട്രിനെതിരെയുള്ള പ്രതിഷേധങ്ങളും, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിൽ ശക്തിപ്രാപിക്കുന്ന ജനാധിപത്യ പോരാട്ടങ്ങളും പുരോഗമന ശക്തികളെ സ൦മ്പന്ധിച്ചിടത്തോളം തീര്‍ച്ചയായും  ആവേശകരം തന്നെ. കൂടുതല്‍ ജനങ്ങളെ ഈ പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്നി അണിനിരത്തിയുള്ള വിപ്ലവകരമായ പോരട്ടങ്ങക്കേ തീവ്രവലതുപക്ഷ ഭീഷണിയില്‍നിന്ന ലോകത്തെ രക്ഷിക്കാനാവൂ.