Friday, May 3, 2013

ജനപക്ഷ വികസനത്തിന്റെ വെനിസുലന്‍ വഴിജനപക്ഷ വികസനത്തിന്‍റെ വെനിസുലന്‍ വഴി

സുരേഷ് കോടൂര്‍വികസനമെന്നത് ഭൂരിപക്ഷത്തിന്‍റെ ചിലവി ഒരുപിടി അതി സമ്പന്നരുടെ കീശ വീക്കലല്ലെന്നും,  പുരോഗമനമെന്നത് കൊടും  ചൂഷണത്തിന്‍റെ വിളിപ്പേരല്ലെന്നും ലോകത്തോട്‌ വീര്യത്തോടെ വിളിച്ചുപഞ്ഞ വെനിസുലയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിമോചക നായകനാണ് മാര്‍ച്ച് 5ന് വിടപറഞ്ഞ ഹ്യൂഗോ ഷാവേസ്. വിപണി ദൈവമാകുന്ന ചൂഷണധിഷ്ടിത സാമ്പത്തിക ക്രമത്തിനു പകരമായി, ജനങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ടിക്കുന്ന ക്ഷേമാധിഷ്ടിത സാമൂഹ്യ സാമ്പത്തിക ബദ ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ ചട്ടക്കൂടുകള്‍ക്കുള്ളിൽനിന്നുകൊണ്ടുതന്നെ പ്രർത്തികമാക്കിയാണ്  ഷാവേസെന്ന വിപ്ലവകാരി ലോക ജനതയുടെതന്നെ വിമോചന സ്വപ്നങ്ങളിലെ വീര നായകനായത്. രാജ്യത്തിന്‍റെ പൊതു സ്വത്ത് അവിടുത്തെ മൊത്തം ജനതയുടെ പുരോഗതിക്കായി എങ്ങിനെ സമര്‍ത്ഥമായി  ഉപയോഗിക്കാമെന്ന ഷാവേസ് വിപ്ലവകരമായ സ്വന്തം പ്രവര്‍ത്തനംകൊണ്ട് ലോകത്തിനു മുന്നി  ഉദാഹരിച്ചു.

വെനിസുലയുടെ എണ്ണസമ്പത്തികണ്ണുനട്ട് വട്ടമിടുന്ന കഴുകന്‍റെ ക്രൌര്യത്തിന്നു മുമ്പി പാവങ്ങളുടെ അവകാശത്തിനായി പൊരുതുക എന്നത് അസാമാന്യ ധൈര്യവും ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആവശ്യപ്പെടുന്ന ഒന്നാണ്. ഷാവേസിനെ ലാറ്റി അമേരിക്കയുടെ വിപ്ലവ നായകനാക്കിയത് അനതിസാധാരണമായ ഈ പ്രതിബദ്ധത തന്നെ. സാമ്രാജ്യത്തശക്തികളുടെ മുന്‍പി മുട്ടുമടക്കാതെ പോരാടാന്‍ ജനങ്ങളെ  പ്രാപ്തരാക്കി എന്നതാണ് ഷാവേസിനെ സമാനതകളില്ലാത്ത ജനകീയ നേതാവക്കിയത്. വികസനത്തിന് മറ്റൊരു ജനകീയ വഴിയുണ്ടെന്നും അത് തങ്ങ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. ആ വേറിട്ട വഴി മുതലാളിത്തത്തിന്‍റെ ചൂഷണ വഴിയി നിസ്സഹായരായി ചതഞ്ഞമന്നകിടന്നിരുന്ന അനേകം സമൂഹങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നു. ഷാവേസിന്‍റെ പുത്ത വിപ്ലവ അശ്വമേധത്തി ലാറ്റിന്‍ അമേരിക്കയുടെ മുഖഛായ  തന്നെ മാറി. അതുവരെ പടിഞ്ഞാറിന്‍റെ പിന്നാമ്പുറമായി പതുങ്ങിനിന്നിരുന്ന ലാറ്റി അമേരിക്ക ജനത നട്ടെല്ലുയര്‍ത്തി തങ്ങളുടെ ഭാഗദേയം സ്വയം നിര്‍ണ്ണയിക്കാനുള്ള ചുവപ്പിന്‍റെ വഴിയി മാറി നടന്നുതുടങ്ങി. ‘വെനിസുലയുടെ ജനതയെ സംരക്ഷിക്കാ എനിക്ക് നരകത്തിന്‍റെ പടിവരെ പോകേണ്ടിവരികയാണെങ്കി അങ്ങനെയാവട്ടെ. ഞാന്‍ അതിനും തയ്യാറാണ്’ എന്ന് ഉദ്ഘോഷിച്ച ഷാവേസ് സ്വന്തം ജനതയെ പ്രതിരോധിക്കാ ഏതറ്റവരെയും പോയി. ഈ മഹത്തായ സമരത്തില്‍ വെനിസുലയിലെ സാധാരണ ജനങ്ങ ഒന്നടങ്കം തങ്ങളുടെ വിപ്ലവ നായകന് പിന്നി  പിന്തുണയുമായി അണിനിരക്കുകയും ചെയ്തു. 1998ല്‍ ഷാവേസിനെ ആദ്യമായി അധികാരത്തിലേറ്റിയ വെനിസുലയി നിന്ന് ഷാവേസിന് അവസാന യാത്രാമൊഴി നല്‍കിയ വെനിസുലയിലേക്കുള്ള ദൂരം ആ മഹാനായ ജനനായക രൂപ കൊടുത്ത വികസനമാത്രുകയുടെ വിജയത്തിന്‍റെ തിളങ്ങുന്ന സാക്ഷ്യപത്രവുമായി.
  
ഇരുപതാം നൂറ്റാണ്ട് പടികടന്നുപിരിയുമ്പോ വെനിസുല കൊടിയ ദാരിദ്ര്യത്തിന്‍റെ ഒരു ദയനീയ ചിത്രമായിരുന്നു. എണ്ണയുടെ രൂപത്തി സമ്പത്തിന്‍റെ വന്‍ കൂമ്പാരം സ്വന്തം വീട്ടുമുറ്റത്തിരിക്കെ  അവിടുത്തെ ജനതയ്ക്ക് കൊടിയ ദാരിദ്ര്യത്തി ഉഴലേണ്ടിവന്നത് ഏറ്റവും വലിയ  വിരോധാഭാസമായി. കുത്തകകള്‍ കൊള്ളയടിച്ചുകൊണ്ടിരുന്ന ഈ സമ്പത്തിനെത്തന്നെ ഭൂരിപക്ഷം ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക സാമൂഹ്യ ക്രമത്തിനാണ് പിന്നീട്  ഷാവേസ് രൂപം നല്കിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍റെ പുത്ത ജൈവ മാതൃക ഷാവേസ് അങ്ങനെ വെനിസുലയി യാഥാര്‍ഥ്യമാക്കി. സാമ്രാജ്യത്വത്തിന്‍റെ ചവറ്റുകുട്ടയായി മാറിയിരുന്ന വെനിസുല ലോകത്തി ഏറ്റവും  കൂടുത സന്തോഷകരമായ ജീവിതം നയിക്കുന്ന ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായി മാറി. സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്ത്  തികച്ചും അത്ഭുതകരമായ മാറ്റങ്ങക്കാണ് ഷാവേസിന്‍റെ വെനിസുല സാക്ഷ്യം വഹിച്ചത്. അസമത്വത്തിന്‍റെ കാര്യത്തി ഏറ്റവും മുന്നിലായിരുന്ന രാജ്യം ഷാവേസിന്‍റെ ബോളിവേറി വിപ്ലവത്തി  ലാറ്റി അമേരിക്കയിലെ ഏറ്റവും സമത്വമുള്ള രണ്ടാമത്തെ രാജ്യമായി ഉയര്‍ന്നു.

പതിനാലു വര്‍ഷത്തെ ഷാവേസ് ഭരണം വെനിസുലയി തികച്ചും വിപ്ലവകരങ്ങളായ നിരവധി നേട്ടങ്ങളാണ് കുറിച്ചിട്ടത്‌. പക്ഷെ പുറം ലോകം അറിഞ്ഞത് വളരെ  കുറച്ചു മാത്രം. പശ്ചാത്യകുത്തകകളുടെ വരുതിയിലുള്ള മാധ്യമങ്ങള്‍ പുറ൦ലോകത്തെത്തിച്ചതാകട്ടെ കൂടുതലും നിറം പിടിപ്പിക്കുന്ന നുണക്കഥകളും. 1990 കളില്‍ പാശ്ചാത്യ ബഹുരാഷ്ട്ര കുത്തകക നേതൃത്വം നല്‍കിയ നവ-ഉദാരവല്‍ക്കരണ ചൂഷത്തിന്‍റെ സാമ്പത്തിക അധിനിവേശത്തിഅമേരിക്കയുടെ ചവിട്ടടിയിലായ വെനിസുലയെയാണ് ഷാവേസ് 1998ല്‍ ഏറ്റെടുക്കുന്നത്. രാജ്യത്തെ എണ്ണ കമ്പനികള്‍ മുഴുവ അന്ന് സ്വകാര്യ കുത്തകകളുടെ കൈവശമായിരുന്നു. രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ തെല്ലും വേവലാതിയില്ലാത്ത ഒരു പിടി സമ്പന്ന വര്‍ഗത്തിന്‍റെ കൈകളി രാജ്യത്തിന്‍റെ സമ്പത്ത് മുഴുവ അമന്നിരിക്കുന്ന അവസ്ഥ. അമേരിക്കയടക്കമുള്ള അവരുടെ യജമാനന്മാര്‍ക്ക്‌ യഥേഷ്ടം എണ്ണ ഊറ്റിയെടുക്കാനുള്ള എണ്ണപ്പാടം മാത്രമായി വെനിസുല ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ വെനിസുലയുടെ സമ്പത്ത് മുഴുവ കൊള്ളയടിച്ചു വീര്‍ത്തപ്പോ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങ പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും വറചട്ടിയി എരിപൊരി കൊള്ളൂകയമായിരുന്നു. പട്ടാളത്തില്‍ ജോലി ചെയ്യുമ്പോ രാജ്യം മുഴുവ ചുറ്റി സഞ്ചരിക്കവേ താന്‍ കണ്ട കൊടിയ ഈ ദാരിദ്ര്യത്തിന്‍റെ കാഴ്ചകളാണ് ഷാവേസിലെ വിപ്ലവകാരിയെ ഉണര്‍ത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ വെനിസുലയുടെ വിമോചക നായകനായ സിമോ ബോളിവാര്‍ഡിന്‍റെ ആരാധകനായ ഷാവേസ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെനിസുലയുടെ വിമോചകനാകാനുള്ള തുടക്ക അവിടെനിന്നയിരുന്നു. പട്ടാളത്തില്‍ ഒരു ചെറിയ വിപ്ലവ ഗ്രുപ്പ് ഉണ്ടാക്കിയ ഷാവേസ് കുത്തകകളെ അധികാരത്തില്‍ നിന്ന് പുറത്തെറിയാ അവസരം നോക്കിയിരുന്നു. 1992ല്‍ ഈ ലക്ഷ്യവുമായി ഒരു പട്ടാള അട്ടിമറിക്ക് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഷാവേസ് ഇരുമ്പഴിക്കുള്ളിലായി. രണ്ടു വര്‍ഷത്തെ ജയി വാസം കഴിഞ്ഞു പുറത്തിറങ്ങിയ ഷാവേസ് അടുത്ത മൂന്ന് വര്‍ഷക്കാലം രാജ്യം മുഴുവ സഞ്ചരിച്ച തന്‍റെ ജനതയെ അടുത്തറിഞ്ഞ. തന്‍റെ ജന പിന്തുണ തിരിച്ചറിഞ്ഞ അദ്ദേഹം 1998ല്‍ ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍നിന്നുതന്നെ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പി സ്ഥാനാര്‍ഥി ആവുകയായിരുന്നു. അങ്ങനെ ആദ്യമായി വെനിസുലയുടെ പ്രസിഡന്റ്‌ ആയ ഷാവേസ് പിന്നെ 2002, 2006, 2012 കളിലെ തിരഞ്ഞെടുപ്പുകളിലും വമ്പിച്ച  പിന്തുണയോടെ അധികാരത്തിലേറി. ഏകാധിപതിയെന്നും ലാറ്റിനമേരിക്കയെ ബാധിച്ച ഭൂതമെന്നുമൊക്കെ ആഗോള മാധ്യമങ്ങ പഴി പറഞ്ഞു നടന്ന ഷാവേസിന് പക്ഷെ വെനിസുലയിലെ സ്ത്രീകളടക്കം ഒന്നടങ്കം വോട്ട് ചെയ്ത വീണ്ടും വീണ്ടും അധികാരത്തിലേറ്റി.  സിമോണ്‍ ബോളിവാർഡിന്‍റെ ആരാധക അങ്ങനെ വെനിസുലയെ അടിമുടി മാറ്റിമറിച്ച ബൊളിവേറിയ  വിപ്ലവത്തിന് രൂപം നല്‍കുകയും വിജയകരമായി നടപ്പില്‍ വരുത്തുകയും ചെയ്തു.

വെനിസുലയുടെ നേട്ടങ്ങ പക്ഷെ ആഗോള കുത്തക മാധ്യമങ്ങ രഹസ്യമാക്കാന്‍ പാടുപെട്ടു. ആഗോള മൂലധനത്തിനും സാമ്രാജ്യത്തിനും കുഴലൂത്ത് നടത്താത്ത ഒരു പുതിയ സാമൂഹ്യ സാമ്പത്തിക ക്രമം ലോകത്തെവിടെയെങ്കിലും കരുപ്പിടിക്കുന്നത് അവ ലോകത്തെ അറിയിക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു. വെനിസുലയിലെ പുതിയ ജീവസ്സായ പങ്കാളിത്ത ജനാധിപത്യം എവിടെയും പരസ്യ ചെയ്യപ്പെട്ടില്ല. ആഗോള മൂലധനശക്തികളെ വെല്ലുവിളിക്കുന്ന ഒരു പുത്ത വികസന മാതൃക വളര്‍ന്നു പടരാതിരിക്കാ അവ ബദ്ധശ്രദ്ധരായി. എന്നിട്ടും വെനിസുലയി ഒരു പുതിയ ലോകം ഉയര്‍ന്നു വന്നു. ഷാവേസെന്ന വിപ്ലവ നക്ഷത്രം വെനിസുലയെ മാത്രമല്ല ലാറ്റി അമേരിക്കയെത്തന്നെ മാറ്റിമറിച്ചു.. വെനിസുലയിലെ ജനങ്ങ അദ്ധേഹത്തിന്റെ കൂടെ നിന്നു. അദ്ദേഹം പോരാടിയത് അവര്‍ക്ക് വേണ്ടിയായിരുന്നു എന്ന് ജനങ്ങ തിരിച്ചറിഞ്ഞിരുന്നു. ലാറ്റി അമേരിക്കയിലെ മറ്റു രാജ്യങ്ങളും ഈ വിപ്ലവം കാണാതെ പോയില്ല. അങ്ങനെ ലാറ്റിന്‍ അമേരിക്കയുടെ തന്നെ പ്രചോദനമായി മാറി ഷാവേസ്.

   രാജ്യത്തെ പെട്രോളിയം എണ്ണ കമ്പനിക സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയാണ് ഷാവേസ് അധികാരമേറ്റെടുത്തയുട ആദ്യം ചെയ്തത്. ഇതിലൂടെ സമാഹരിച്ച ധനം പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചിലവഴിക്കപ്പെട്ടു. സാമൂഹ്യ മേലയിലെ സര്‍ക്കാ നിക്ഷേപം 60 ശതമാനത്തിലധികം വര്‍ദ്ധിച്ചു. 772 ബില്യന്‍ ഡോളറാണ് പത്ത് വര്‍ഷങ്ങളിലായി ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍, ഉത്പാദനം തുടങ്ങിയ മേഖലകളി സര്‍ക്കാര്‍ ചിലവിട്ടത്. ആരോഗ്യര൦ഗത്തെ വിപ്ലവാത്മകമായ  ജനകീയവല്‍ക്കരണത്തിന്‍റെയും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയുടെയും ഫലമായി ശിശുമരണ നിരക്ക് പത്തുവര്‍ഷത്തിനുള്ളി പകുതിയെലേറെ കുറഞ്ഞ. പ്രത്യേക സംരക്ഷണം ആവശ്യമായുള്ള കുട്ടികള്‍ക്കുവേണ്ടി മില്‍ക്ക് ബാങ്കുക പ്രവര്‍ത്തിച്ചു.. ബോധവല്‍ക്കരണ കാ൦ബയിനുകളിലൂടെ മുലപ്പലൂട്ട 7 ശതമാനത്തില്‍ നിന്നും 40 ശതമാനമായി വര്‍ദ്ധിച്ചു. മുലയൂട്ടലിനെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിയമങ്ങള്‍ തന്നെ നിലവില്‍വന്നു. നാല്പതു ലക്ഷത്തോളം കുട്ടികള്‍ക്ക് സ്കൂളി പ്രാതലും ഉച്ചഭക്ഷണവും വൈകുന്നേരത്തെ സ്നാക്സും വിതരണം ചെയ്തുവന്നു. 6000ത്തോളം ഭക്ഷണ ഡിസ്പെസറികളില്‍നിന്നായി ഏതാണ്ട് അമ്പതു ലക്ഷത്തോളം പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യപ്പെട്ട.  ക്യുബയുമായുണ്ടാക്കിയ കരാ പ്രകാരം എണ്ണക്കു  പകരമായി അനേകം ക്യുബ ഡോക്ടര്‍മാ വെനിസുലയിലെത്തി. ആരോഗ്യര൦ഗത്തെ ഈ വിപ്ലവം മറ്റെല്ലാ രംഗത്തും പ്രതിഫലിച്ചു. ഭൂപരിഷ്കരണത്തിലൂടെ സമ്പത്ത് പുനവിതരണം ചെയ്തതിലൂടെ രാജ്യത്തെ അസമത്വവും ദാരിദ്ര്യവും ഗണ്യമായി കുറച്ചു. ഐക്യ രാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലാറ്റി അമെരിക്ക പ്രദേശത്തെ രാജ്യങ്ങളിവെച്ച് ഏറ്റവും കൂടുത ദാരിദ്രനിര്‍മാര്‍ജനം സാധ്യമാക്കിയ രാജ്യമായി വെനിസുല. വെനിസുലയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി 47.4% വളര്‍ച്ച രേപ്പെടുത്തി. UNESCO നേതൃത്വം നല്‍കിയ സാക്ഷരത പരിപാടിയിലൂടെ രണ്ടു വര്‍ഷത്തിനുള്ളി 20 ലക്ഷം പേര്‍ സാക്ഷരരായി.

വെനിസുലയുടെ വളരെ ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ് എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന  സജീവമായ പങ്കാളിത്ത ജനാധിപത്യ. വെനിസുലയുടെ ജനാധിപത്യ വ്യവസ്ഥയി ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി ഭരണഘടനാ നിയമങ്ങളും, അത് നടപ്പിലാക്കാ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളും രൂപംകൊണ്ടു. പ്രാദേശിക ഭരണത്തിനായി കമ്മ്യുണിറ്റി കൌണ്‍സില രാജ്യമെമ്പാടും സ്ഥാപിതമായി. ജനപങ്കാളിത്തം, പ്രത്യേകിച്ചും സ്ത്രീകളുടെ പങ്കാളിത്തം, ഈ കൌണ്‍സിലകളെ സജീവമാക്കി. ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയി പങ്കാളികളായി. വെനിസുലയുടെ ജനങ്ങള്‍ ഇന്ന് തങ്ങളുടെ സമൂഹത്തെ ലോകത്തെ ഏറ്റവും ഫലവത്തായ ജനാധിപത്യ സമൂഹങ്ങളി ഒന്നായി വിലയിരുത്തുന്നു. 

സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തി വെനിസുല ലോകത്തിനാകെ മാതൃകയായി.  സ്ത്രീകളുടെ ജീവിതനിലവാരം തന്നെ മാറ്റി മറിച്ച ഭരണനടപടികളും നിയമനിര്‍മാണങ്ങളുമാണ ഷാവേസ് ഭരണത്തി നടപ്പിലായത്. ആടിക്കി-91 പ്രകാരം  തുല്യ ജോലിക്ക് തുല്യ വേതനം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി. അക്രമരഹിതമായ ജീവിതം  സ്ത്രീകളുടെ ഭരണഘടനാപരമായ  അവകാശമായി (ആടിക്കി-21). ഗര്‍ഭകാലത്തെ സ്ത്രീകളുടെ സംരക്ഷണവും, സഹായവും സര്‍കാരിന്‍റെ ഉത്തരവാദിത്തമാക്കി (ആടിക്കിൾ-76). ഇതിനകം ലോക പ്രശസ്തമായ ആര്‍ട്ടിക്കി-88 പ്രകാരം ഗാര്‍ഹികജോലിക രാജ്യത്തിന്‍റെ ആഭ്യന്തര ഉപാദനത്തിന്‍റെ ഭാഗമായി പരിഗണിക്കുകയും, പെന്‍ഷ  ലഭിക്കുന്നതിനുള്ള യോഗ്യതയക്കുകയും ചെയ്തു.  ലി൦ഗപരമായ ചേരിതിരിവും സ്ത്രീകളോടുള്ള വിവേചനവും നിയമവിരുദ്ധമായി എന്ന് മാത്രമല്ല സ്ത്രീകളുടെ അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു എന്ന് ഉറപ്പാക്കാനുള്ള  ഭരണഘടനാപരമായ സ്ഥാപനങ്ങ സ്ഥാപിതമാവുകയും ചെയ്തു. ഏതാണ്ട് 30000ത്തോളം വരുന്ന  കമ്മ്യൂണിറ്റി കൌണ്‍സിലുകളി 70%ത്തിലധികം  സ്ത്രീകളാണ്. ഈ കൌണ്‍സിലുക പ്രാദേശിക ഭരണത്തിലും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും ഏറെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. പങ്കാളിത്ത ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലയായി ഈ കൌണ്‍സിലുക മാറി. ദരിദ്ര നിര്‍മാര്‍ജന പരിപാടികളിലും പ്രധാനമായും സ്ത്രീക തന്നെയാണ് സേവനദാതാക്കളയും പ്രവര്‍ത്തിക്കുന്നത്.  സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബാങ്ക് തന്നെ 2001ല്‍ സ്ഥാപിക്കുകയുണ്ടായി. സ്ത്രീകള്‍ സമൂഹത്തിലെ വളരെ ഉയര്‍ന്ന മേഖലകളി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് വെനിസുല. സ്ത്രീകളുടെ ജീവിതവസ്ഥയെ ഏറെ ഉയര്‍ത്തിയ ഒന്നാണ് ആരോഗ്യമേഖലയിലെ പരിഷ്കാരങ്ങ.. ക്യുബന്‍ ഡോക്ടര്‍മാ ഗ്രാമങ്ങളിലും, പാവങ്ങ കൂടുത താമസിക്കുന്ന പ്രദേശങ്ങളിലും ഒക്കെ സേവനം നല്‍കാ നിയോഗിക്കപ്പെട്ടിരുന്നു. ഈ ഡോക്ടര്‍മാരി കൂടുതലും സ്ത്രീകളുമായിരുന്നു.  സ്ത്രീകക്കായി പ്രത്യേക ആരോഗ്യ പരിപാലന പാക്കേജ് തന്നെ രൂപം കൊണ്ട. 2003ല്‍ ഈ പരിപാടി രൂപം കൊണ്ടത്തിനുശേഷം പ്രസവത്തില്‍ മരിക്കുന്ന യുവതികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ വെനിസുലക്ക് കഴിഞ്ഞു.

വെനിസുലയിലോതുങ്ങാതെ ലാറ്റി അമേരിക്കയിലെ മറ്റു രാജ്യങ്ങളെയും ഷാവേസ് കയ്യഴിഞ്ഞു സഹായിച്ചു. കരീബീയ രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കി പെട്രോളിയം നല്‍കുന്നതിനുള്ള പെട്രോ കരീബിയ പദ്ധതി ഈ രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി. അമേരിക്കന്‍ ഉപരോധത്തി വിഷമിച്ച ക്യുബക്ക് ഷാവേസ് താങ്ങായിനിന്നു. അമരിക്കയും കാനഡയും ഒഴിച്ചുള്ള ലാറ്റി അമേരിക്ക രാജ്യങ്ങളുടെ സംടനയായ CELACന് രൂപം കൊടുത്തു൦, ലാറ്റി അമേരിക്ക രാജ്യങ്ങ തമ്മിലുള്ള വ്യാപാര ബന്ധങ്ങ സുദ്രൃഠമാക്കിയും അമേരിക്കയുടെ സ്വാധീനത്തെ  ഷാവേസ് വെല്ലുവിളിച്ചു. ലാറ്റി അമേരിക്ക രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കളും, ജനങ്ങളും ഇടത്തോട്ടു ചിന്തിക്കാനും ഇടതു പാര്‍ടികള്‍ക്ക് പിന്തുകാനും  പ്രേരകമായി വര്‍ത്തിച്ചത് ഷാവേസിന്‍റെ വിപ്ലവ വികസന മാതൃകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസമാണ്  തന്‍റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ഷാവേസ് വെനിസുല യുനൈറ്റെഡ് സോഷ്യലിസ്റ്റ്‌ പാര്‍ടി രൂപീകരിച്ചു. റഷ്യന്‍ മാതൃകയിലുള്ള ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനിന്നും വ്യത്യസ്തമായി ജനകീയ പങ്കാളിത്ത ജനാധിപത്യത്തിലൂന്നിയ സോഷ്യലിസമാണ് തന്‍റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസമായി ഷാവേസ് വിഭാവനം ചെയ്തത്. അങ്ങനെ അദ്ദേഹം സോഷ്യലിസത്തെ വീണ്ടും ലോക രാഷ്ട്രീയ ഭൂപടത്തിലേക്ക് തിരികെ എത്തിച്ചു. ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഒരു ജനതയുടെ ഭാഗധേയത്തെ മുഴുവന്‍ മാറ്റിമറിച്ച ഷാവേസിന്‍റെ ബോളിവേറിയ വിപ്ലവത്തിന്‍റെ മാതൃക ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളെ സമ്പന്ധിച്ച്‌ തീര്‍ച്ചയായും ഏറെ പ്രസക്തമാണ്. ഒരു രാജ്യത്തിന്‍റെ സമ്പത്ത  ഇത്തിക്കണ്ണികളായ ഒരു പറ്റം കുത്തക ന്യൂനപക്ഷത്തിനു കൊള്ളയടിക്കാ അനുവദിക്കാതെ  എങ്ങിനെ അവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത എന്നതാണ് ഷാവേസിന്‍റെ ഏറ്റവും വലിയ സംഭാവന. തങ്ങളുടെ രാജ്യത്തെ പോതുസ്വത്തുക്കളും, പരമാധികാരവും വിദേശശക്തികള്‍ക്കു വില്‍ക്കാ വിലപേശുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടയി അതുകൊണ്ടുതന്നെ ഷാവേസെന്ന വിപ്ലവ നക്ഷത്രം ഏറെക്കാലം ജനമനസ്സുകളില്‍ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. 

No comments:

Post a Comment